ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടനം, ലെസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്ക് ജയം. ഹാരി കെയ്‌ന്റെ (88) ഗോളില്‍ ടോട്ടനം വെസ്റ്റ് ബ്രോംവിച്ചിനെ തോല്‍പ്പിച്ചു (1-0). ലെസ്റ്റര്‍ സിറ്റി വോള്‍വ്‌സിനെ മറികടന്നു (1-0). ജെയ്മി വാര്‍ഡി (പെനാല്‍ട്ടി 15) വിജയഗോള്‍ നേടി.

ജയത്തോടെ എട്ട് കളിയില്‍ 18 പോയന്റായ ലെസ്റ്റര്‍ ലീഗില്‍ ഒന്നാമതെത്തി. ടോട്ടനം (17) രണ്ടാമതും ചെല്‍സി (15) അഞ്ചാമതുമാണ്.

ചെല്‍സി ഷെഫീല്‍ഡ് യുണൈറ്റഡിനെയാണ് തോല്‍പ്പിച്ചത് (41). ടാമി എബ്രഹാം (23), ബെന്‍ ചില്‍വെല്‍ (34), തിയാഗോ സില്‍വ (77), തിമോ വെര്‍ണര്‍ (80) എന്നിവര്‍ ഗോള്‍ നേടി. ഡേവിഡ് മാക് ഗോള്‍ഡ്രിക് (9) ഷെഫീല്‍ഡിനായി സ്‌കോര്‍ ചെയ്തു.

മറ്റൊരു കളിയില്‍ വെസ്റ്റ്ഹാം യുണൈറ്റഡ് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു (10). തോമസ് സൗസെക് (90+1) നിര്‍ണായക ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ഫുള്‍ഹാമിന് പെനാല്‍ട്ടി കിക്ക് ലഭിച്ചതാണ്. എന്നാല്‍ അഡെമോള ലുക്ക്മാന്റെ പനേങ്ക കിക്ക് വെസ്റ്റ്ഹാം ഗോളി ലുക്കാസ് ഫാബിയെന്‍സ്‌കി  രക്ഷപ്പെടുത്തി.

Content Highlights: Leicester City tops the table by beating Wolves