Photo: AFP
ലെസ്റ്റര്‍: ഇംഗ്ലണ്ടിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നായ ലെസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അടുത്ത സീസണില്‍ പന്തുതട്ടില്ല. ഇത്തവണ പ്രീമിയര്‍ ലീഗ് അവസാനിച്ചപ്പോള്‍ 18-ാം സ്ഥാനത്താണ് ലെസ്റ്റര്‍ എത്തിയത്. ഇതോടെ ടീം അടുത്ത സീസണിലേക്ക് യോഗ്യത നേടാതെ പുറത്തായി.
ആകെ 20 ടീമുകളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. അതില്‍ ഓരോ സീസണ്‍ അവസാനിക്കുമ്പോഴും അവസാന മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും. ഇത്തവണ ലെസ്റ്ററിന് പുറമേ ലീഡ്‌സ് യുണൈറ്റഡ്, സതാംപ്ടണ്‍ എന്നീ ടീമുകളും പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായി. ഈ ടീമുകള്‍ ഇനി ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗില്‍ പന്തുതട്ടും. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗില്‍ നിന്ന് മൂന്ന് ടീമുകള്‍ പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടി. ബേണ്‍ലി, ഷെഫീല്‍ഡ് യുണൈറ്റഡ്, ല്യൂട്ടണ്‍ ടൗണ്‍ എന്നീ ടീമുകള്‍ അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും.
ജെയ്മി വാര്‍ഡി, ഇഹിയനാച്ചോ, ടിലെമാന്‍സ്, മാഡിസണ്‍, കാസ്റ്റാഗ്നെ, ഇവാന്‍സ്, ബാണ്‍സ്, ഡാനി വാര്‍ഡ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന ടീമായ ലെസ്റ്റര്‍ ഇത്തവണ ആരാധകരെ ശരിക്കും നിരാശപ്പെടുത്തി. 38 മത്സരങ്ങളില്‍ നിന്ന് വെറും ഒന്‍പത് വിജയം മാത്രമാണ് ടീമിന് നേടാനായത്. ഏഴ് സമനില നേടി. 22 മത്സരങ്ങളില്‍ പരാജയപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായശേഷം റെലഗേറ്റാകുന്ന ചരിത്രത്തിലെ രണ്ടാമത്തെ ടീമാണ് ലെസ്റ്റര്‍. ബ്ലാക്ക്‌ബേണാണ് ഇത്തരത്തില്‍ ആദ്യമായി പുറത്തായ ടീം.
ഏഴ് വര്‍ഷം മുന്‍പ് 2015-2016 സീസണിലാണ് മുന്‍നിര ക്ലബ്ബുകളെ അട്ടിമറിച്ചുകൊണ്ട് ലെസ്റ്റര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ജെയ്മി വാര്‍ഡി, റിയാദ് മഹ്‌റെസ്, എന്‍ഗോളോ കാന്റെ, ഹാരി മഗ്വയര്‍, ജെയിംസ് മാഡിസണ്‍, വെസ്ലി ഫൊഫാന, ഹാര്‍വി ബാണ്‍സ് തുടങ്ങിയ ലോകോത്തര താരങ്ങളെ സമ്മാനിച്ച ലെസ്റ്റര്‍ സിറ്റിയുടെ പതനം ഞെട്ടിക്കുന്നതാണ്. 2021 എഫ്.എ കപ്പ് ഫൈനലില്‍ ചെല്‍സിയെ തകര്‍ത്ത് ലെസ്റ്റര്‍ കിരീടം നേടിയിട്ടുണ്ട്. കിരീടം നേടിയ ടീമിലെ ഒട്ടുമിക്ക താരങ്ങള്‍ ഇപ്പോഴും ടീമിനൊപ്പമുണ്ട്. എന്നിട്ടും ടീം റെലഗേഷന്‍ നേരിട്ടത് ആരാധകരെ ഞെട്ടിച്ചു.
Content Highlights: Leicester City sleepwalk into relegation
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..