കിരീടവുമായി ലെസ്റ്റർ സിറ്റി | Photo: twitter|leicester city
ലണ്ടന്‍: വെംബ്ലിയില്‍ ഇരുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി ലെസ്റ്റര്‍ സിറ്റി എഫ്എ കപ്പില്‍ മുത്തമിട്ടു. എതിരില്ലാത്ത ഒരൊറ്റ ഗോളിന് ചെല്‍സിയെ അട്ടിമറിച്ചാണ് ലെസ്റ്റര്‍ സിറ്റിയുടെ വിജയം. ചരിത്രത്തില്‍ ആദ്യമായാണ് ലെസ്റ്റര്‍ സിറ്റി എഫ്എ കപ്പ് കിരീടം നേടുന്നത്.
ആദ്യ പകുതിയില്‍ ചെല്‍സിയാണ് മികച്ച കളി പുറത്തെടുത്തത്. നല്ല അവസരങ്ങള്‍ സൃഷ്ടിച്ചതും പന്ത് കൈയില്‍വെച്ചതും ലെസ്റ്റര്‍ സിറ്റി ആയിരുന്നു. കൗണ്ടറുകളിലൂടെ ലെസ്റ്റര്‍ സിറ്റിയും പ്രത്യാക്രമണം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ മാത്രം അകന്നു നിന്നു.
63-ാം മിനിറ്റിലായിരുന്നു ലെസ്റ്റര്‍ സിറ്റിയുടെ കിരീടം നിര്‍ണയിച്ച ഗോള്‍ പിറന്നത്. യൂറി ടൈലമന്‍സ് 25 വാര അകലെ നിന്ന് തൊടുത്ത ഷോട്ട് കെപയെ മറികടന്ന് ഗോള്‍വലയുടെ ടോപ് കോര്‍ണറില്‍ പതിച്ചു. പിന്നീട് ചെല്‍സി ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി.
ഹവേര്‍ട്‌സിനേയും പുലിസിചിനേയും ജിറൗഡിനേയും ഇറക്കി ചെല്‍സി അറ്റാക്കിലേക്ക് തിരിഞ്ഞു. ഹവേര്‍ഡ്‌സിന്റെ ഹെഡ്ഡര്‍ ലെസ്റ്റര്‍ ഗോള്‍കീപ്പര്‍ കാസ്പര്‍ ഷിമൈക്കിള്‍ രക്ഷിച്ചെടുത്തു. 86-ാം മിനിറ്റില്‍ മേസണ്‍ മൗണ്ടിന്റെ ഷോട്ടും ഷിമൈക്കിള്‍ മനോഹരമായൊരു സേവിലൂടെ ഗോള്‍വലയില്‍ നിന്ന് അകറ്റി. 90-ാം മിനിറ്റില്‍ ചെല്‍സിയുടെ ഷോട്ട് വലയിലെത്തിയെങ്കിലും ഓഫ്‌സൈഡ് ആയിരുന്നു.
ഒടുവില്‍ ലെസ്റ്റര്‍ സിറ്റി കിരീടമുയര്‍ത്തി. 2016-ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന് ശേഷം ലെസ്റ്ററിന്റെ ആദ്യ കിരീടമാണിത്. അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയാണ് ചെല്‍സി എഫ്എ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്.
Content Highlights: Leicester City FA Cup Champions
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..