Photo: twitter.com/FabrizioRomano
ബാഴ്‌സലോണ: ബ്രസീല്‍ മുന്നേറ്റതാരം റാഫീന്യയെ സ്വന്തമാക്കി സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലീഡ്‌സ് യുണൈറ്റഡില്‍ നിന്നാണ് റാഫീന്യ ബാഴ്‌സലോണയിലെത്തുന്നത്.
വൈദ്യപരിശോധനയ്ക്ക് ശേഷം ക്ലബ്ബ് റാഫീന്യയെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പുറത്തുവിടും. 67 മില്യണ്‍ യൂറോ (ഏകദേശം 535 കോടി രൂപ) മുടക്കിയാണ് ബാഴ്‌സലോണ റാഫീന്യയെ സ്വന്തമാക്കിയത്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
അഞ്ചുവര്‍ഷത്തെ കരാറിലാണ് റാഫീന്യ ബാഴ്‌സലോണയിലെത്തുന്നത്. മറ്റുക്ലബ്ബുകളില്‍ നിന്ന് വലിയ ഓഫറുകള്‍ വന്നിരുന്നെങ്കിലും ബാഴ്‌സലോണയില്‍ കളിക്കാനാണ് റാഫീന്യ തീരുമാനിച്ചത്.
ലീഡ്‌സിനായി 65 മത്സരങ്ങളില്‍ പന്തുതട്ടിയ റാഫീന്യ 17 ഗോളുകള്‍ നേടിയിട്ടുണ്ട്. ബ്രസീലിനായി ഒന്‍പത് മത്സരങ്ങള്‍ കളിച്ച താരം മൂന്ന് ഗോളുകളും സ്വന്തമാക്കി. അതിവേഗത്തിലുള്ള നീക്കങ്ങളാണ് റാഫീന്യയുടെ പ്രത്യേകത.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..