ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് തുടര്‍ച്ചയായ രണ്ടാം ജയം. ഹോം മത്സരത്തില്‍ ബേണ്‍ലിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ആഴ്സണല്‍ തോല്പിച്ചത്. ഈ ജയത്തോടെ രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ആഴ്സണല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പതിമൂന്നാം മിനിറ്റില്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ അലക്സാണ്ടര്‍ ലാക്കസെറ്റാണ് ആഴ്സണലിന്റെ ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റില്‍ ആഷ്ലി ബട്ടണ്‍സ് ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബേണ്‍ലിയെ ഒപ്പമെത്തിച്ചു. 64-ാം മിനിറ്റില്‍ പിയര്റ എമെറിക് ഔബാമെയാങ് ആഴ്സണലിനുവേണ്ടി വിജയഗോള്‍ വലയിലാക്കി.
2009നുശേഷം ഇതാദ്യമായാണ് ആഴ്സണലിന് തുടര്‍ച്ചയായ ജയത്തോടെ ആഴ്സണലിന് പ്രീമിര്ലീഗ് തുടങ്ങാനായത്. രണ്ട് കളികളില്‍ നിന്ന മൂന്ന് പോയിന്റുള്ള ബേണ്‍ലി ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തി ബേണ്‍ലി സൗത്താംപ്ടണെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോല്പിച്ചിരുന്നു. ന്യൂകാസിലിനെതിരേയായിരുന്നു ആഴ്സണലിന്റെ ആദ്യ ജയം.
Content Highlights: Lacazette and Aubameyang Scores As Arsenal Beat Burnley In English Premier League Soccer
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..