Photo: AP
മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവം അന്വേഷിക്കുമെന്ന് ലാ ലിഗ അധികൃതര്‍.
ഞായറാഴ്ച ലാ ലിഗയില്‍ വലന്‍സിയയും റയല്‍ മാഡ്രിഡും തമ്മില്‍ വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് നേരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത്. മത്സരത്തിലുടനീളം മെസ്റ്റാല്ല സ്റ്റേഡിയത്തിലെ ഒരു ഭാഗത്തെ ഗാലറിയില്‍ ഇരുന്നവര്‍ താരത്തെ തുടര്‍ച്ചയായി കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ മത്സരത്തിന്റെ ലഭ്യമായ എല്ലാം ചിത്രങ്ങളും നല്‍കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ലാ ലിഗ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ കുറ്റകൃത്യം തെളിഞ്ഞാല്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. വിനീഷ്യസിനെതിരേ വംശീയാധിക്ഷേപം നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളും പരിശോധിക്കും.
അതേസമയം സംഭവത്തില്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ റയല്‍ മാഡ്രിഡ് പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: La Liga to investigate racism incident on Vinicius Junior
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..