മാഡ്രിഡ്: ലാ ലിഗയില്‍ ഇരട്ട അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ. 

30-ാം മിനിറ്റില്‍ മെസ്സിയുടെ പാസ് സ്വീകരിച്ച ജോര്‍ഡി ആല്‍ബയാണ് ബാഴ്‌സലോണയെ മുന്നിലെത്തിച്ചത്. 83-ാം മിനിറ്റില്‍ യുവതാരം ലായിക്‌സ് മൊരിബ ബാഴ്‌സയുടെ രണ്ടാം ഗോളും നേടി. 

മാര്‍ക്ക് ആന്ദ്രേ ടെര്‍‌സ്റ്റേഗന്റെ പ്രകടനവും ബാഴ്‌സയുടെ വിജയത്തില്‍ നിര്‍ണായകമായി. 

ജയത്തോടെ 26 മത്സരങ്ങളില്‍ നിന്ന് 56 പോയന്റുമായി ബാഴ്‌സ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി രണ്ടു പോയന്റിന്റെ വ്യത്യാസം മാത്രമാണ് ബാഴ്‌സയ്ക്കുള്ളത്. പക്ഷേ അത്‌ലറ്റിക്കോ 24 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ.

Content Highlights: La Liga Messi grabs two assists as Barcelona beat Osasuna