മാഡ്രിഡ്: ലാ ലിഗ കിരീട പോരാട്ടത്തില്‍ ട്വിസ്റ്റ്. ഒന്നാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് തോറ്റതോടെയാണിത്. അത്‌ലറ്റിക്കോ ബില്‍ബാവയോട് ഒന്നിനെതിര് രണ്ട് ഗോളിനാണ് അത്‌ലറ്റിക്കോ മാഡ്രിഡ് തോറ്റത്. 

എട്ടാം മിനിറ്റില്‍ ബെറംഗറുടെ ഗോളില്‍ ബില്‍ബാവോ ലീഡെടുത്തു. 77-ാം മിനിറ്റില്‍ സാവിചിന്റെ ഗോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സമനില പിടിച്ചു. 87-ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിനെസ് ബില്‍ബാവോയുടെ വിജയഗോള്‍ നേടി. 

33 മത്സരങ്ങളില്‍ 73 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. എന്നാല്‍ 71 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഒരു മത്സരം കുറവാണ് കളിച്ചത്.

Content Highlights: La Liga Football Atletico Madrid