മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയഗോ സിമിയോണിക്ക് കോവിഡ്-19 രോഗബാധ.

വെള്ളിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡ് ടീമിന്റെ പ്രീ സീസണ്‍ പരിശീലന ക്യാമ്പിന്റെ ഭാഗമായി ടീമിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് സിമിയോണി കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്. 

അദ്ദേഹത്തിന് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം വീട്ടില്‍ ഐസൊലേഷനിലാണെന്നും ക്ലബ്ബ് അറിയിച്ചു. 

ശനിയാഴ്ച ആരംഭിച്ച ലാ ലിഗയുടെ പുതിയ സീസണില്‍ സെപ്റ്റംബര്‍ 27-ന് ഗ്രാനഡയ്‌ക്കെതിരെയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ മത്സരം.

Content Highlights: La Liga Atletico Madrid coach Diego Simeone covid positive