മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയുടെ 2020-21 സീസണിന്റെ ഫിക്സചറുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 13-ന് ഡിപോർട്ടിവോ അലാവസും റയൽ ബെറ്റിസും തമ്മിലാണ് ആദ്യ മത്സരം.

നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ് ആദ്യ മത്സരത്തിൽ ഗെറ്റാഫെയെ നേരിടും. ബാഴ്സലോണയുടെ ആദ്യ മത്സരം എൽഷെയ്ക്കെതിരെയാണ്.

സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഒക്ടോബർ 25-ന് ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവിലാണ്. രണ്ടാം എൽ ക്ലാസിക്കോ സാന്തിയാഗോ ബെർണബ്യുവിൽ വെച്ച് 2021 ഏപ്രിൽ 11-ന് നടക്കും.

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ് വിടാൻ തീരുമാനിച്ചതും പല താരങ്ങളും പുതിയ കോച്ച് റൊണാൾഡ് കോമാന്റെ പദ്ധതിയിലില്ലാത്തതും ബാഴ്സയുടെ തയ്യാറെടുപ്പുകളെ ബാധിച്ചേക്കാം.

Content Highlights: La Liga 2020-21 fixtures revealed El Clasico in October