കിലിയൻ എംബാപ്പെ | File Photo: AFP
ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പെയ്ക്ക് കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ നെഗറ്റിവ് റിസള്‍ട്ട്. ഏതാനും ദിവസങ്ങളായി അസുഖ ലക്ഷണങ്ങള്‍ കാണിച്ച എംബാപ്പെയെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ മുന്‍നിരക്കാരനായ എംബാപ്പെയുടെ പരിശോധാഫലം ടീമിനും ആത്മവിശ്വാസം പകരുന്നു. ഡോര്‍ട്മുണ്ടിനെതിരായ മത്സരത്തില്‍ താരം കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ തിങ്കളാഴ്ച മുതല്‍ പരിശീലനത്തിനിറങ്ങാത്ത എംബാപ്പെയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന പ്രതികരണമാണ് കോച്ച് തോമസ് ടഷെലിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
സീസണില്‍ ഇതുവരെ പി.എസ്.ജിയ്ക്കായി 32 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 30 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 18 എണ്ണം ഫ്രാന്‍സ് ലീഗ് 1-ലും ആറെണ്ണം ചാമ്പ്യന്‍സ് ലീഗിലുമാണ്. ലീഗ് 1-ല്‍ നിലവില്‍ ഒന്നാമതാണ് പി.എസ്.ജി.
Content Highlights: Kylian Mbappe tests negative for coronavirus
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..