Photo: twitter.com/FabrizioRomano
പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കുംമുമ്പ് താനുമായി ചര്‍ച്ചനടത്തിയ ക്ലബ്ബുകളില്‍ ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളും ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കൈലിയന്‍ എംബാപ്പെ. എംബാപ്പെയെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ലിവര്‍പൂള്‍ പരിശീലകന് യര്‍ഗന്‍ ക്ലോപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
''ഞങ്ങള്‍ സംസാരിച്ചിരുന്നു, പക്ഷേ അത് അധികം നീണ്ടില്ല. കാരണം ഇത് എന്റെ അമ്മയുടെ പ്രിയപ്പെട്ട ക്ലബ്ബാണ്, എന്റെ അമ്മയ്ക്ക് ലിവര്‍പൂള്‍ വലിയ ഇഷ്ടമാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, അമ്മയോടുതന്നെ ചോദിക്കേണ്ടിവരും. ലിവര്‍പൂള്‍ ഒരു മികച്ച ക്ലബ്ബാണ്. ഞങ്ങള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസാരിച്ചിട്ടുണ്ട്. ഞാന്‍ മൊണോക്കോയിലായിരുന്നപ്പോഴായിരുന്നു അത്. പക്ഷേ, ഇത്തവണ ഒടുവില്‍ മത്സരം റയല്‍ മാഡ്രിഡും പിഎസ്ജിയും തമ്മിലായിരുന്നു'', ഡെയ്ലി ടെലഗ്രാഫിന് അനുവദിച്ച അഭിമുഖത്തില്‍ എംബാപ്പെ പറഞ്ഞു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മേയ് 23-ന് എംബാപ്പെയുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി പിഎസ്ജി അറിയിച്ചിരുന്നു.
സ്പാനിഷ് വമ്പന്മാരായ റയലുമായി എംബാപ്പെ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്ന് തൊട്ടടുത്ത ദിവസമാണ് താരത്തിന് മുന്നില്‍ പിഎസ്ജി വമ്പന്‍ ഓഫര്വെച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. പിഎസ്ജിയില്‍ തുടരുന്നതായി താന്‍ കഴിഞ്ഞയാഴ്ചയാണ് തീരുമാനമെടുത്തതെന്നും എന്നാല്‍ ഇക്കാര്യം ക്ലബ്ബിന്റെ നിര്‍ദേശമനുസരിച്ച് രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്നും എംബാപ്പെ വ്യക്തമാക്കി. ഫ്ളോറന്റിനോ പെരെസിനോടും റയലിനോടും ബഹുമാനമുണ്ടെന്ന് പറഞ്ഞ എംബാപ്പെ താന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി.
Content Highlights: Kylian Mbappe revealed Liverpool were one of the clubs he had spoken
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..