കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബിയും പോര്‍ട്ട് ട്രസ്റ്റും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞു. അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോള്‍ നേടി. സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ച മുഹമ്മദ് പാറക്കോട്ടില്‍ 50, 59 മിനിറ്റുകളില്‍ ഗോള്‍ നേടി കെ.എസ്.ഇ.ബിക്ക് രണ്ടു ഗോളിന്റെ ലീഡ് നല്‍കി. എന്നാല്‍ ഇതിന് അധികം ആയുസ്സുണ്ടായിരുന്നില്ല.

60, 67 മിനിറ്റുകളില്‍ വിദേശതാരങ്ങളായ സില്ല സുലൈമാനിയിലൂടെയും അസ്സാക്കു അക്വായിലൂടെയും പോര്‍ട്ട് ട്രസ്റ്റ് തിരിച്ചടിക്കുകയായിരുന്നു. സമനിലയോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി കെ.എസ്.ഇ.ബി ഗ്രൂപ്പ് എയില്‍ രണ്ടാമതെത്തി. ഒമ്പത് പോയിന്റുള്ള ഗോകുലം എഫ്.സിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.