കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ രബീന്ദ്ര സരോവര്‍ സ്‌റ്റേഡിയം എല്‍ ക്ലാസികോയ്ക്ക് വേദിയാകുന്നു. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ കൊല്‍ക്കത്തയില്‍ ഏറ്റവുമുട്ടും. ഈ വര്‍ഷം സെപ്തംബര്‍ അവസാനം നടക്കുന്ന മത്സരം ഡച്ച് ഇതിഹാസ താരം യൊഹാന്‍ ക്രൈഫിനുള്ള ആദരസൂചകമായാണ് നടത്തുന്നത്.
മാഡ്രിഡിലെ സാന്റിയോഗൊ ബെര്‍ണാബ്യൂവില്‍ റയല്‍ മാഡ്രിഡിന്റെ മുന്‍താരങ്ങളായ അമാന്‍സിയൊ അമാരൊ, ഇസിദൊറൊ സാന്‍ ജോസ്, റിച്ചാര്‍ഡ് ഗലിയോ എന്നിവരാണ് മത്സരം സംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. മത്സരത്തില്‍ ഇരുടീമുകളിലെയും ലെജെന്റ്‌സ് തമ്മിലാണ് ഏറ്റുമുട്ടുക
എല്‍ ക്ലാസികോയില്‍ ഇരുക്ലബ്ബുകളുടെയും മുന്‍താരങ്ങളാണ് പങ്കെടുക്കുക. അണ്ടര്‍-17 ലോകകപ്പിന് ഒരുങ്ങുന്നതിനാല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്‌റ്റേഡിയത്തിന് പകരം ഐ.എസ്.എല്ലിന് വേദിയായ രബീന്ദ്ര സരോവര്‍ സ്‌റ്റേഡിയം മത്സരത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.