കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിലെ നാട്ടങ്കം ജയിച്ച് മോഹന്‍ ബഗാന്‍. ഈസ്റ്റ്ബംഗാളിനെ 2-1നാണ് കീഴടക്കിയത്. ജോസെബ ബെയ്റ്റിയ (18), ബാബ ദിയാവര (65) എന്നിവര്‍ ബഗാനുവേണ്ടി ഗോള്‍ നേടി. മാര്‍ക്കോസ് ജിമിനെസ് എസ്പാഡ (71) ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എ.ടി.കെ.യുമായി മോഹന്‍ബഗാന്‍ ലയനം പ്രഖ്യാപിച്ചതിനുശേഷം നടന്ന ആദ്യ നാട്ടങ്കമായിരുന്നു ഇത്. ജയത്തോടെ എട്ട് കളിയില്‍നിന്ന് 17 പോയന്റുമായി ബഗാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഏഴ് കളിയില്‍നിന്ന് എട്ട് പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ അഞ്ചാം സ്ഥാനത്താണ്. ടീമിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ്.

Content Highlights: Kolkata Derby Mohun Bagan vs East Bengal Football I League