Photo: AFP
പാരിസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ അപൂര്‍വമായ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ച് പി.എസ്.ജിയുടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് എംബാപ്പെ സ്വന്തമാക്കിയത്.
ക്ലബ് ബ്രഗ്ജിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് എംബാപ്പെ പുതിയ റെക്കോഡ് സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുമ്പോള്‍ എംബാപ്പെയുടെ പ്രായം വെറും 22 വയസ്സും 352 ദിവസവുമാണ്.
ലയണല്‍ മെസ്സിയുടെ റെക്കോഡാണ് എംബാപ്പെ മറികടന്നത്. മെസ്സി ഈ നേട്ടം കൈവരിക്കുമ്പോള്‍ 23 വയസ്സും 131 ദിവസവുമായിരുന്നു പ്രായം. മെസ്സിയും എംബാപ്പെയും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ പി.എസ്.ജി ക്ലബ് ബ്രഗ്ജിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്തു.
മറ്റ് മത്സരങ്ങളില്‍ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട് 5-0 ന് ബെസിക്റ്റാസിനെ കീഴടക്കിയപ്പോള്‍ റയല്‍ മഡ്രിഡ് ഇന്റര്‍മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തു. അയാക്സ് 4-2 ന് സ്പോര്‍ട്ടിങ്ങിനെയും അത്ലറ്റിക്കോ മഡ്രിഡ് 3-1 ന് പോര്‍ട്ടോയെയും മറികടന്നു.
Content Highlights: Klyian Mbappe becomes youngest player to score 30 Champions League goals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..