ന്യൂഡല്‍ഹി: തായ്‌ലന്‍ഡില്‍ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോളിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി മധ്യനിരതാരം സഹല്‍ അബ്ദുസ്സമദ് ടീമില്‍ സ്ഥാനം പിടിച്ചപ്പോള്‍ സ്ട്രൈക്കര്‍ ജോബി ജസ്റ്റിന്‍ അവസാനഘട്ടത്തില്‍ പുറത്തായി.

ഡല്‍ഹിയില്‍ 37 പേരുമായി തുടങ്ങിയ ക്യാമ്പില്‍ നിന്നാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് 23 അംഗ ടീമിനെ കണ്ടെത്തിയത്. ജോബിക്ക് പുറമെ, പ്രതിരോധനിരക്കാരന്‍ നിഷുകുമാറാണ് അവസാനഘട്ടത്തില്‍ പുറത്തായത്. ജൂണ്‍ അഞ്ച് മുതലാണ് ടൂര്‍ണമെന്റ്.

ടീം: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍സിങ്, കമാല്‍ജീത് സിങ് (ഗോള്‍കീപ്പര്‍), പ്രീതം കോട്ടാല്‍, രാഹുല്‍ ബെക്കെ, സന്ദേശ് ജിംഗാന്‍, ആദില്‍ഖാന്‍, സുഭാഷിഷ് ബോസ് (പ്രതിരോധം) ഉദാന്തസിങ്, ജാക്കിചാന്ദ് സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, അനിരുഥ് ഥാപ്പ, റെയ്നിയര്‍ ഫെര്‍ണാണ്ടസ്, പ്രണോയ് ഹാല്‍ദാര്‍, വിനീത് റായ്, സഹല്‍ അബ്ദുസമദ്, അമര്‍ജീത്ത് സിങ്, ലാലിയന്‍ സുല ചാങ്തേ, മൈക്കല്‍ സുസെരാജ്. (മധ്യനിര) ബല്‍വന്ത് സിങ്, സുനില്‍ ഛേത്രി, ഫാറുഖ് ചൗധരി, മന്‍വീര്‍ സിങ് (മുന്നേറ്റനിര).

Content Highlights: Kings Cup Football Indian Team Sahal Abdul Samad Jobby Justin