Photo: AFP
മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന് ഡിബ്രുയ്ന് കോവിഡ്. ബെല്‍ജിയത്തിനൊപ്പം ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത ശേഷമാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്.
സിറ്റി പരിശീലകന് പെപ് ഗ്വാര്‍ഡിയോളയാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന് പൂര്‍ത്തിയാക്കിയ താരം നിലവില്‍ ഐസൊലേഷനിലാണ്.
ഇതോടെ ബുധനാഴ്ച ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരം ഡിബ്രുയ്ന് നഷ്ടമാകും. ഞായറാഴ്ച എവര്‍ട്ടണെതിരായ മത്സരത്തിലും താരമുണ്ടാകില്ല.
Content Highlights: kevin de bruyne tested positive for covid-19 will miss manchester city champions league match
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..