മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രുയ്‌ന് കോവിഡ്. ബെല്‍ജിയത്തിനൊപ്പം ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത ശേഷമാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. 

സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ താരം നിലവില്‍ ഐസൊലേഷനിലാണ്. 

ഇതോടെ ബുധനാഴ്ച ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരം ഡിബ്രുയ്‌ന് നഷ്ടമാകും. ഞായറാഴ്ച എവര്‍ട്ടണെതിരായ മത്സരത്തിലും താരമുണ്ടാകില്ല.

Content Highlights: kevin de bruyne tested positive for covid-19 will miss manchester city champions league match