കേരള വിമന്‍സ് ഫുട്‌ബോള്‍ ലീഗിന് നാളെ തുടക്കം, ഉദ്ഘാടനമത്സരത്തില്‍ കളിക്കാന്‍ ഗോകുലം


ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ്.സി. കേരള യുണൈറ്റഡ് എഫ്.സിയെ നേരിടും. വൈകിട്ട് നാലുമണിക്കാണ് മത്സരം. 

https://twitter.com/keralafa

കോഴിക്കോട്: കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള വിമന്‍സ് ലീഗിന്റെ നാലാം പതിപ്പിന് നാളെ തുടക്കം. കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഗോകുലം കേരള എഫ്.സി. കേരള യുണൈറ്റഡ് എഫ്.സിയെ നേരിടും. വൈകിട്ട് നാലുമണിക്കാണ് മത്സരം.

കേരള ബ്ലാസ്റ്റേഴ്‌സിനും നാളെ മത്സരമുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എമിറേറ്റ്‌സ് എഫ്.സിയെ നേരിടും. ഒക്ടോബര്‍ 15 ന് ലീഗ് അവസാനിക്കും.

കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക. ആകെ പത്തുടീമുകളാണ് മത്സരിക്കുന്നത്. 46 മത്സരങ്ങളുണ്ടാകും.

ഗോകുലം കേരള എഫ്.സി, ഡോണ്‍ ബോസ്‌കോ എഫ്.എ, കേരള യുണൈറ്റഡ് എഫ്.സി, കടത്തനാട് രാജ് എഫ്.എ, ലൂക്ക സോക്കര്‍ ക്ലബ്ബ്, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി, ലോര്‍ഡ്‌സ് എഫ്.എ, കൊച്ചി വൈ.എം.എ.എ, എമിറേറ്റ്‌സ് എഫ്.സി., എസ്.ബി.എഫ്.എ. പൂവാര്‍, ബാസ്‌കോ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

Content Highlights: Kerala Womens League, Gokulam kerala to face FC Kerala, kerala football news, kfa, latest news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented