കോച്ച് കൂളാകാന്‍ പറഞ്ഞു, മിഥുന്‍ സൂപ്പര്‍ കൂളായി!


ശിഹാബുദ്ദീന്‍ തങ്ങള്‍

ദൈവത്തിനും കോച്ചിനും അച്ഛനും അമ്മയ്ക്കുമെല്ലാം നന്ദി പറയുന്നെന്നായിരുന്നു ഫൈനലിലെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മിഥുന്റെ ആദ്യ പ്രതികരണം.

കൊച്ചി: 'ആത്മവിശ്വാസത്തോടെ കളിയാസ്വദിച്ച് കൂളായി നില്‍ക്കാനാണ് മിഥുനോട് പറഞ്ഞത്. പരിശീലനത്തിലെ മികവ് അവന്‍ കളിക്കളത്തിലും കാണിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു' -സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ഗോള്‍കീപ്പര്‍ വി.മിഥുനെ കുറിച്ച് പറയുമ്പോള്‍ ഗോള്‍കീപ്പിങ് കോച്ച് ഷറഫലിയുടെ ശബ്ദത്തില്‍ നിറഞ്ഞ സന്തോഷം.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ബംഗാളിനെതിരായ ഫൈനലില്‍ ആദ്യ രണ്ട് ഷോട്ടുകളും തടുത്ത മിഥുന്റെ അദ്ഭുത പ്രകടനമാണ് കേരളത്തിലേക്ക് 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫിയുടെ സന്തോഷമെത്തിച്ചത്. സന്തോഷ് ട്രോഫി ഉള്‍പ്പെടെയുള്ള പ്രാദേശിക-ദേശീയ ടൂര്‍ണമെന്റുകളിലുള്ള അനുഭവ സമ്പത്താണ് നിര്‍ണായക നിമിഷത്തില്‍ കൂളായിരിക്കാന്‍ തന്നെ സഹായിച്ചതെന്ന് മിഥുനും പറയുന്നു.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു മിഥുനും ഷറഫലിയും. സന്തോഷ് ട്രോഫി വിജയത്തിന് ശേഷം ടീം തിങ്കളാഴ്ച്ച വൈകുന്നേരമാണ് കൊച്ചിയില്‍ എത്തിയത്.

ദൈവത്തിനും കോച്ചിനും അച്ഛനും അമ്മയ്ക്കുമെല്ലാം നന്ദി പറയുന്നെന്നായിരുന്നു ഫൈനലിലെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മിഥുന്റെ ആദ്യ പ്രതികരണം. പെനാല്‍റ്റി ഷൂട്ടൗട്ടിനായി നില്‍ക്കുമ്പോള്‍ ടീമിനെ വിജയിപ്പിക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസ്സിലെന്നും ഇത്തരമൊരു അവസരം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്നതാണെന്നും ഫൈനലിലെ താരം കൂട്ടിച്ചേര്‍ത്തു.

മിഥുന്റെ മികവിനെ കുറിച്ച് പറയാന്‍ പരിശീലകന്‍ ഷറഫലിക്കുമേറെ: സെമി ഫൈനല്‍ മുതലാണ് ടൈബ്രേക്കര്‍ ഒക്കെ വരുന്നത്. അതുകൊണ്ട് അതിനു മുമ്പായി പെനാല്‍റ്റിയ്ക്കായി പ്രത്യേക പരിശീലനം നടത്തിയിരുന്നു. മിഥുന്‍ അപ്പോഴൊക്കെ മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. പെനാല്‍റ്റി വന്നപ്പോള്‍ മിഥുന്‍ ആ മികവ് കാണിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.

ഗോള്‍ കീപ്പര്‍ രണ്ട് ഷോട്ട് തടുത്താല്‍ പിന്നീട് ഷോട്ടെടുക്കാന്‍ വരുന്ന നമ്മുടെ താരങ്ങള്‍ക്കും ആത്മവിശ്വാസമാകും. അതും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഷോട്ടുകള്‍ എതിര്‍ടീമിന്റെ വലയില്‍ വീണാലേ നമ്മള്‍ ജയിക്കൂ. മിഥുന്‍ മുഖേന അവര്‍ക്കും അധിക സമ്മര്‍ദ്ദമില്ലാതെ പന്തുകള്‍ വലിയിലാക്കാന്‍ സാധിച്ചു. അവരെയും ഞാന്‍ ഇപ്പോള്‍ അഭിനന്ദിക്കുകയാണ്.

ഗോള്‍കീപ്പിങ് കോച്ചെന്ന നിലയില്‍ സന്തോഷ് ട്രോഫി ടീമുമായുള്ള പ്രവര്‍ത്തനം വളരെ എളുപ്പമായിരുന്നു. മിഥുന്‍ ഉള്‍പ്പെടെയുള്ള ടീമിലെ മൂന്ന് ഗോള്‍കീപ്പര്‍മാരും അനുഭവസമ്പന്നരായിരുന്നു. ഒരുകാര്യം പറഞ്ഞുകൊടുത്താല്‍ വേഗത്തില്‍ അതിനോട് പ്രതികരിക്കുന്നവരായിരുന്നു ഇവര്‍. ഇവരോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതിലും ചരിത്രത്തിന്റെ ഭാഗാമാവാന്‍ സാധിച്ചതിലും വളരെ സന്തോഷമുണ്ട്.

ചീഫ് കോച്ചിന്റെ നിര്‍ദേശങ്ങളും ഏറെ സഹായിച്ചിരുന്നെന്നും ഷറഫലി പറയുന്നു. ഫുട്‌ബോളില്‍ ഒരു ചാണക്യനെ പോലെയാണ് ചീഫ് കോച്ച് സതീവന്‍ ബാലനെന്നും എതിര്‍ ടീമിന്റെ ശക്തിയും ദൗര്‍ബല്യവുമൊക്കെ പഠിച്ച് അതിനനുസരിച്ച് കളി നിര്‍ണയിക്കുന്നയാളാണ് അദ്ദേഹമെന്നും ഷറഫലി കൂട്ടിച്ചേര്‍ത്തു.

മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഇത് നമ്മുടെ കപ്പാണെന്നാണ് ഞാന്‍ കളിക്കാരോട് പറഞ്ഞതെന്ന് ചീഫ് കോച്ച് സതീവന്‍ പറഞ്ഞു. മിഥുനോട് വലതുഭാഗം മാത്രം ശ്രദ്ധിക്കാനാണ് പറഞ്ഞത്. ഷൂട്ടെടുക്കുന്ന എല്ലാവരും ഒരേ വശത്തേക്ക് അടിക്കില്ല. വലതുവശത്ത് വരുന്ന രണ്ട് ഷോട്ടുകള്‍ തടുക്കാനായാല്‍ നമുക്ക് വിജയിക്കാനാകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യത്തെ രണ്ടു ഷോട്ടുകളും തടഞ്ഞ് മിഥുന്‍ അമ്പരപ്പിക്കുകയും ചെയ്തു -ചീഫ് കോച്ച് വ്യക്തമാക്കുന്നു.

Content Highlights: Kerala Santosh Trophy Team Goalkeeper Midhun V On Penalty Save

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented