കൊല്‍ക്കത്ത: വർഷങ്ങൾക്കുശേഷം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലിൽ കേരളവും ബംഗാളും മുഖാമുഖം. ശക്തരായ മിസോറാമിനെ തോല്പിച്ചാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്.
മോഹന്‍ ബഗാന് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ സെമി പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. 54-ാം മിനിറ്റില്‍ വികെ അഫ്ദാലാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. അഞ്ചു വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തുന്നത്. 2013ൽ നടന്ന ഫൈനലിൽ സർവീസസ് ആതിഥേയരായ കേരളത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ് കപ്പടിച്ചത്.
കർണാടകത്തെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് ബംഗാൾ ഫൈനലിലെത്തിയത്.
1994ൽ കട്ടക്കിൽ വച്ചാണ് കേരളവും ബംഗാളും അവസാനമായി ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനായിരുന്നു ജയം.
സന്തോഷ് ട്രോഫിയിൽ ഇത് കേരളത്തിന്റെ പതിനാലാം ഫൈനലാണ്. അഞ്ചു തവണ കപ്പടിച്ചപ്പോൾ എട്ടു തവണ റണ്ണറപ്പുകളായി. 1973, 91, 92, 2000, 2004 വർഷങ്ങളിലായിരുന്നു കേരളം ചാമ്പ്യന്മാരായത്.
1987, 88, 89, 90, 93, 99, 2002, 2012 വർഷങ്ങളിലാണ് കേരളം റണ്ണറപ്പുകളായത്.
Content Highlights; Kerala Qualify For Santosh Trophy Football Final
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..