തൃശൂര്‍: നെറോക്ക എഫ്.സിയോട് തോറ്റ് സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ കേരള പ്രീമിയര്‍ ലീഗിലും കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമിനെ എഫ്.സി തൃശൂരാണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു നിലവിലെ ഫൈനലിസ്റ്റുകളായ തൃശൂരിന്റെ തിരിച്ചുവരവ് (2-1).

എട്ടാം മിനിറ്റില്‍ ഷൈബോറിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് മത്സരത്തില്‍ ലീഡ് നേടിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് എഫ്.സി തൃശൂര്‍ തിരിച്ചടിച്ചു. 39-ാം മിനിറ്റില്‍ ആഷിഖാണ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയില്‍ ആശിഖ് വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ വല ചലിപ്പിച്ചു. 57-ാം മിനിറ്റിലായിരുന്നു എഫ്.സി തൃശൂരിന് വിജയം സമ്മാനിച്ച ആ ഗോള്‍.

Content Highlights: Kerala Premier League FC Thrissur Wins vs Kerala Blasters