കൊല്‍ക്കത്ത: വര്‍ഷങ്ങളായി സ്വപ്നം കണ്ട ദിവസം യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്നും വിജയത്തിന് പിന്നില്‍ ടീമിന്റെ ഒന്നിച്ചുള്ള പരിശ്രമമാണെന്നും സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ കിരീടത്തില്‍ നിര്‍ണായക സാന്നിധ്യമായ ഗോള്‍കീപ്പര്‍ വി മിഥുന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകള്‍ തടഞ്ഞ് കേരളത്തിന് വിജയം സമ്മാനിച്ചത് മിഥുനാണ്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാള്‍ തോല്‍ക്കില്ലെന്ന ചരിത്രം എന്നിലൂടെ തിരുത്താനായതില്‍ സന്തോഷമുണ്ട്. കട്ടക്കില്‍ 1994ലേറ്റ തോല്‍വിക്ക് സാള്‍ട്ട് ലേക്കില്‍ പകരം വീട്ടാനായതിലും. എക്സ്ട്രാ ടൈമില്‍ ആ ഗോള്‍ വന്നപ്പോള്‍ കിരീടം നേടിയെന്നു കരുതിയതാണ്. പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിന് മുമ്പ് കോച്ച് പറഞ്ഞു 'നമ്മുടെ കപ്പാണ് നമുക്ക് തന്നെ കിട്ടുമെന്ന്'. ആ ആത്മവിശ്വാസത്തിലാണ് ഇറങ്ങിയത്. മിഥുന് പറയുന്നു.
സന്തോഷ് ട്രോഫി കിരീടം നേടാന്‍ മലയാളികള്‍ എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്ന് തനിക്കറിയാമായിരുന്നെന്നും 14 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിക്കാന്‍ നിമിത്തമായതില്‍ സന്തോഷമുണ്ടെന്നും കേരള ടീം കോച്ച് സതീവന്‍ ബാലന്. കിരീടം കേരളത്തിലെ ഫുട്ബോള്‍ ആരാധര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും സതീവന്‍ ബാലന് വ്യക്തമാക്കി.
കേരളത്തിന്റെ താരങ്ങള്‍ നന്നായി പൊരുതി. ബംഗാളില്‍ ജയിക്കണമെങ്കില്‍ സാള്‍ട്ട് ലേക്കില്‍ ജയിക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ജയിക്കുമെന്ന് അവരുറപ്പിച്ചു പറഞ്ഞു. ആ പ്രോമിസ് അവര്‍ നിറവേറ്റി. ഇത് കളിക്കാരുടെ ഭാവിയിലേക്ക് കൂടിയുള്ള വിജയമാണ്.
വിജയത്തിന് പിന്നില്‍ രഹസ്യങ്ങളൊന്നുമില്ല. സത്യസന്ധമായ ജോലി, കൃത്യതയാര്‍ന്ന ടീം തിരഞ്ഞെടുപ്പ്. അതു മാത്രമേയുള്ളു. അര്‍ഹതയുള്ളവരെ തിരഞ്ഞെടുത്തു. എന്റെ ഫിലോസഫി അനുസരിച്ച് അവരെ ഗ്രൗണ്ടില്‍ കളിപ്പിക്കുന്നു. അത് വര്‍ക്ക് ഔട്ടായാല്‍ എതിരാളികള്‍ക്ക് അവരെ തോല്‍പ്പിക്കാനാകില്ല. അതാണ് വിജയരഹസ്യം. സതീവന്‍ ബാലന് പറയുന്നു
Content highlights: Kerala Goalkeeper Midhun and Coach Satheevan Balan On Santosh Trophy Victory
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..