കൊച്ചി: കേരള, ലക്ഷദ്വീപ് ടീമുകളുടെ കോവിഡ് പരിശോധനാ ഫലം ഞായറാഴ്ച വന്നു. തിങ്കളാഴ്ച പോണ്ടിച്ചേരി ടീമിന്റെ പരിശോധനയിലും നെഗറ്റീവ് എന്ന ഫലം വന്നതോടെ, കോവിഡ് കാലത്തിനുശേഷം 'പോസിറ്റീവ്' പ്രതീക്ഷകളോടെ കേരളം ഫുട്ബോള്‍ മൈതാനത്തേക്ക്. 

സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ബി ഗ്രൂപ്പ് മത്സരങ്ങള്‍ ബുധനാഴ്ച കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടങ്ങും. രാവിലെ 9.30-ന് കേരളം ലക്ഷദ്വീപിനെ നേരിടുമ്പോള്‍ വൈകീട്ട് മൂന്നിന് അന്തമാന്‍ പോണ്ടിച്ചേരിയെ നേരിടും.

കോവിഡ് പ്രോട്ടോകോളില്‍ കഴിയുന്ന ടീമുകളുടെ കോവിഡ് പരിശോധനാ ഫലം വന്നത് സംഘാടകര്‍ക്കു ആശ്വാസമായി. ഇതുവരെ എല്ലാ കളിക്കാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ബയോ ബബിളിലാണ് ടീമുകള്‍. പരിശീലനം പനമ്പിള്ളിനഗര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍

Content Highlights: kerala football team ready for santhosh trophy 2021 football tournament