ഇവര്‍ സോളമന്റെ വിജയികള്‍, കാഴ്ചയില്ലാത്തവരുടെ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം രണ്ടാമത്


കാഴ്ചപരിമിതനാണ് ഈ വൈദികനും. കാഴ്ചയില്ലാത്തവരുടെ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ രണ്ടാംസ്ഥാനത്ത് എത്തിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

ദേശീയ ബ്ലൈൻഡ്‌സ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കേരള ടീം, മാനേജർ ഫാ. സോളമൻ കടമ്പാട്ടുപറമ്പിലിനോടൊപ്പം

തൃശ്ശൂര്‍: പരിമിതികള്‍ ഉള്‍വലിയാനുള്ള കാരണമാകരുതെന്ന വാശിയുണ്ടായിരുന്നു ഫാ. സോളമന്. അതദ്ദേഹം കളിക്കളത്തില്‍ കാണിച്ചുതരുകയും ചെയ്തു, കാഴ്ചപരിമിതരെ കാല്‍പ്പന്തുകളിയിലേക്ക് ഇറക്കിക്കൊണ്ട്. മാര്‍ഗനിര്‍ദേശങ്ങളുമായി അവരെ നയിക്കുക മാത്രമല്ല, ദേശീയതലത്തിലുള്ള മത്സരത്തില്‍ റണ്ണറപ്പാക്കുകയും ചെയ്തു ഫാ. സോളമന്‍ കടമ്പാട്ടുപറമ്പില്‍. കാഴ്ചപരിമിതനാണ് ഈ വൈദികനും. കാഴ്ചയില്ലാത്തവരുടെ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ രണ്ടാംസ്ഥാനത്ത് എത്തിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

കളിയറിയാവുന്ന ഏഴുപേര്‍ക്ക് കടവന്ത്രയില്‍ ഒരാഴ്ചത്തെ പരിശീലനം നല്‍കുക മാത്രമാണ് ആദ്യം ചെയ്തത്. പിന്നീട് ടീം മാനേജരായി അവരോടൊപ്പം ചെന്നൈയിലേക്ക്. ഇന്ത്യന്‍ ബ്ലൈന്‍ഡ്‌സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച ദേശീയ ബ്ലൈന്‍ഡ്‌സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫാ. സോളമന്റെ കേരള ടീം ഉള്‍പ്പടെ 14 ടീമുകളുണ്ടായിരുന്നു. ഇവരോട് ഏറ്റുമുട്ടി. ഫൈനലില്‍ കേരളം മേഘാലയയോട് രണ്ടു ഗോളിനാണ് പരാജയപ്പെട്ടത്.

ടീം ക്യാപ്റ്റന്‍ ആന്റണി സാമുവല്‍ , വൈസ് ക്യാപ്റ്റന്‍ ഷാജഹാന്‍ എന്നിവരോടൊപ്പം കെ.എം. ആഷില്‍, വി.എ. അഖില്‍കുമാര്‍, തുഫൈല്‍ അബ്ദുള്ള, മാഹിന്‍ ദിലീപ്, അഖില്‍ലാല്‍, ഗോള്‍കീപ്പര്‍ പിഎസ്.സജിത്ത് , ഗോള്‍കീപ്പറും ഗോള്‍ ഗൈഡുമായ അനുഗ്രഹ് എന്നിവരടങ്ങുന്നതാണ് ടീം. പരിശീലകരായെത്തിയത് ഡാര്‍വിന്‍ പീറ്റര്‍, പി.അജില്‍ ജോസഫ് എന്നിവരും. പഞ്ചാബിനെയും അരുണാചല്‍ പ്രദേശിനെയും പരാജയപ്പെടുത്തിയ കേരള ടീം സെമിഫൈനലില്‍ ജാര്‍ഖണ്ഡുമായി മത്സരിച്ച് ജയിച്ചു. ശേഷമാണ് ഫൈനലില്‍ മേഘാലയ ടീമുമായി ഏറ്റുമുട്ടി റണ്ണറപ്പായത്.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ദര്‍ശന സര്‍വീസ് സൊസൈറ്റി പ്രസിഡന്റും ദര്‍ശന ക്ലബ്ബ് സ്ഥാപകനുമായ ഫാ. സോളമന്‍ കേരള ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറിയാണ്. അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്പിരിച്വല്‍ അനിമേറ്ററും സൈക്കോളജി കൗണ്‍സിലറുമാണ്.

Content Highlights: national blind football championship 2022, kerala blind football, fr solomon, football news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented