കൊച്ചി: ഡ്യൂറന്റ് കപ്പിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. വെള്ളിയാഴ്ച ജമ്മു കശ്മീര്‍ ഇലവനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. 

ആദ്യപകുതിയില്‍ സെയ്ത്യാസെന്‍ സിങ്ങും കളിയുടെ അവസാന ഘട്ടത്തില്‍ സഞ്ജീവ് സ്റ്റാലിനും ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ചു. എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടിലായിരുന്നു മത്സരം.

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളും കേരള യുണൈറ്റഡ് എഫ്‌സിക്കെതിരെയായിരുന്നു. ആദ്യ മത്സരത്തില്‍ ടീം ഒരു ഗോളിന് പരാജയപ്പെട്ടപ്പോള്‍ രണ്ടാം മത്സരം 3-3ന് സമനിലയിലായി.

ആല്‍ബിനോ ഗോമസ്, ജെസെല്‍ കര്‍ണെയ്‌റോ, അബ്ദുള്‍ ഹക്കു, എനെസ് സിപോവിച്ച്, സന്ദീപ് സിങ്, ഗിവ്‌സണ്‍ സിങ്, ഹര്‍മന്‍ജോത് ഖബ്ര, സെയ്ത്യാസെന്‍ സിങ്, കെ. പ്രശാന്ത്, കെ.പി രാഹുല്‍, അഡ്രിയാന്‍ ലൂണ എന്നിവരെല്ലാം തന്നെ ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടായിരുന്നു.

Content Highlights: Kerala Blasters win warm-up match