
Photo: www.facebook.com/KeralaUnitedFC
കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ച് കേരള യുണൈറ്റഡ്. എറണാകുളം മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള യുണൈറ്റഡിന്റെ വിജയം.
കേരള യുണൈറ്റഡിനായി ഫ്രാന്‍സിസും ജെസിനും ഗോളടിച്ചു. ആദ്യ പകുതിയില്‍ 26-ാം മിനിറ്റില്‍ ഫ്രാന്‍സിസിലൂടെ കേരള യുണൈറ്റഡ് ലീഡെടുത്തു. മികച്ച ഫിനിഷിലൂടെയാണ് താരം ഗോളടിച്ചത്. ആദ്യ പകുതിയില്‍ കേരള യുണൈറ്റഡ് 1-0 ന് മുന്നിലെത്തി.
രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ജെസിന്‍ 74-ാം മിനിറ്റിലാണ് വലകുലുക്കിയത്. ഇതോടെ മത്സരം കേരള യുണൈറ്റഡ് സ്വന്തമാക്കി. ബോക്‌സിനുള്ളില്‍ നിന്ന് പാസ് സ്വീകരിച്ച ജെസിന്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ട് ടീമിന് വിജയം സമ്മാനിച്ചു.
Content Highlights: Kerala Blasters vs Kerala United, Kerala Premier League 2021-2022
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..