സന്നാഹ മത്സരത്തില്‍ ചെന്നൈയ്ന്‍ എഫ്‌സിയേയും തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ്


പുടിയ, വിദേശതാരം അഡ്രിയന്‍ ലൂണ എന്നിവര്‍ ഗോള്‍ നേടി. ചെന്നൈയിനായി സലം രഞ്ജന്‍ സിങ് ഗോള്‍ നേടി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോളാഘോഷം | Photo: twitter| Kerala Blasters

മഡ്ഗാവ്: തുടര്‍ച്ചയായ രണ്ടാം സന്നാഹമത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ജയം. വ്യാഴാഴ്ച നടന്ന കളിയില്‍ ചെന്നൈയിന്‍ എഫ്.സി.യെ തോല്‍പ്പിച്ചു (2-1). പുടിയ, വിദേശതാരം അഡ്രിയന്‍ ലൂണ എന്നിവര്‍ ഗോള്‍ നേടി. ചെന്നൈയിനായി സലം രഞ്ജന്‍ സിങ് ഗോള്‍ നേടി.

മത്സരത്തിന്റെ തുടക്കത്തില്‍ കോര്‍ണറില്‍ നിന്ന് ചെന്നൈയിനാണ് ലീഡെടുത്തത്. ഒരു ലോങ് റേഞ്ചറിലൂടെ പുടിയ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ സഹല്‍ അബ്ദുല്‍ സമദ് ഒരുക്കിയ അവസരത്തില്‍ ലൂണ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടി

കഴിഞ്ഞ സന്നാഹമത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്.സി.യെ തോല്‍പ്പിച്ചിരുന്നു. ഇനി ജംഷദ്പുരിനെതിരേ രണ്ട് സന്നാഹ മത്സരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് കളിക്കും. അതിനുശേഷം നവംബര്‍ 19-ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ഉദ്ഘാടനമത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹന്‍ബഗാനെ നേരിടും.

Content Highlights: Kerala Blasters vs Chennaiyin FC Pre Season Match.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented