സൂപ്പറാവാന്‍ ബ്ലാസ്റ്റേഴ്സ്, കൊച്ചിയില്‍ പരിശീലനം ആരംഭിച്ചു


സ്‌പോര്‍ട്സ് ലേഖകന്‍

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളില്‍ മൂന്നുപേര്‍ ഇപ്പോള്‍ കൊച്ചിയിലെ ക്യാമ്പില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

Photo: twitter.com/KeralaBlasters

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണിനായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കം ആരംഭിച്ചു. കൊച്ചിയിലെ പനമ്പള്ളിനഗറിലെ മൈതാനത്താണ് ടീമിന്റെ പടയൊരുക്കം. ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം ടീം ദുബായിലേക്ക് തിരിക്കും. സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴിലാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളില്‍ മൂന്നുപേര്‍ ഇപ്പോള്‍ കൊച്ചിയിലെ ക്യാമ്പില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിയ ക്രൊയേഷ്യയുടെ മാര്‍ക്കോ ലെസ്‌കോവിച്ച്, സ്‌പെയിനിന്റെ വിക്ടര്‍ മോംഗില്‍, യുക്രൈനിന്റെ ഇവാന്‍ കലിയൂഷ്‌നി എന്നിവര്‍ ക്യാമ്പിലെത്തി. കഴിഞ്ഞ സീസണിലെ സൂപ്പര്‍ താരം യുറഗ്വായിയുടെ അഡ്രിയാന്‍ ലൂണയും പുതുതായി ടീമിലെത്തിയ ഓസ്‌ട്രേലിയയുടെ അപ്പോസ്‌തോലോസ് ജിയാനുവും അടുത്തയാഴ്ച ദുബായിയില്‍വെച്ചാകും ടീമിനൊപ്പം ചേരുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങളെല്ലാം ഇതിനകം ക്യാമ്പിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ നെക്സ്റ്റ് ജെന്‍ കപ്പില്‍ കളിക്കാന്‍പോയ ജീക്‌സണ്‍ സിങ്, ഗീവ്‌സണ്‍ സിങ്, ആയുഷ് അധികാരി, മലയാളി താരങ്ങളായ ബിജോയ്, സച്ചിന്‍ എന്നിവര്‍ ലണ്ടനില്‍നിന്നെത്തിയാണ് ടീമിനൊപ്പം ചേര്‍ന്നത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, കെ.പി. രാഹുല്‍, കെ. പ്രശാന്ത് എന്നിവരും ക്യാമ്പിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ ജെസെല്‍ കാര്‍നെയ്‌റോ, ഹര്‍മന്‍ജ്യോത് ഖബ്ര, നിഷുകുമാര്‍ തുടങ്ങിയവരും ക്യാമ്പിലുണ്ട്.

ടീമിലെ സുപ്രധാനസ്ഥാനത്തേക്കെത്തുന്ന അവസാന വിദേശതാരം ആരെന്ന ചോദ്യമാണ് ഇപ്പോഴും സസ്‌പെന്‍സില്‍ നില്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ മിന്നുന്നഫോമിലായിരുന്ന സ്പാനിഷ് സ്ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വസ് ഒഴിച്ചിട്ട പൊസിഷനിലേക്ക് ഒരു സ്പാനിഷ് താരംതന്നെ എത്തുമെന്നാണ് സൂചന. റയോ വല്ലെക്കാനോയുടെ യുവതാരം സെര്‍ജിയോ മൊറേനോയുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. സരഗോസയില്‍ കളിക്കുന്ന നാനോ മെസയാകും മഞ്ഞക്കുപ്പായത്തിലെത്തുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കൊച്ചിയില്‍ തുടങ്ങുന്ന പരിശീലനം കഴിഞ്ഞ് 17-ന് ബ്ലാസ്റ്റേഴ്‌സ് യു.എ.ഇ.യിലേക്കു തിരിക്കും. അവിടെ യു.എ.ഇ. പ്രൊ ലീഗില്‍ കളിക്കുന്ന അല്‍ നസ്ര് എസ്.സി., ദിബ എഫ്.സി. എന്നീ ടീമുകള്‍ക്കെതിരേയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരേയും സൗഹൃദമത്സരങ്ങള്‍ കളിക്കും.

Content Highlights: kerala blasters, blasters, isl2022-2023, isl 2023, manjappada, yellow army, blasters football, sport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented