Photo: twitter.com/KeralaBlasters
കണ്ണൂര്‍: കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യന്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു.
ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണ് വധു. ഞായറാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെ സഹല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് സഹലിന് ആശംസയറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സഹലിന്റെ പോസ്റ്റിന് താഴെ താരത്തിന്റെ ഇന്ത്യന്‍ ടീമിലെയും ബ്ലാസ്റ്റേഴ്സിലെയും സഹതാരങ്ങളും ആശംസയറിയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..