ഒടുവില്‍ ആ വിദേശതാരത്തിന്റെ പേര് വെളിപ്പെടുത്തി മഞ്ഞപ്പട, ജിയാനൗ ബ്ലാസ്റ്റേഴ്‌സില്‍


ഓസ്‌ട്രേലിയ, ഗ്രീസ് ദേശീയ ടീമുകളില്‍ കളിച്ച താരമാണ് ജിയാനൗ

അപ്പോസ്തലസ് ജിയാനൗ | Photo: twitter.com/IFTWC

കൊച്ചി: ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. 2022-2023 ഐ.എസ്.എല്ലിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശതാരത്തെ ടീമിലെത്തിച്ചു. ഓസ്‌ട്രേലിയന്‍-ഗ്രീക്ക് അന്താരാഷ്ട്ര താരമായ അപ്പോസ്തലസ് ജിയാനൗവിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്.സിയില്‍ നിന്നാണ് ജിയാനൗവിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സ്‌ട്രൈക്കറായ ജിയാനൗ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി 150-ല്‍ അധികം മത്സരങ്ങളില്‍ ബൂട്ടുകെട്ടുകയും 38 ഗോളുകള്‍ നേടുകയും ചെയ്തു. 15 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.

ഓസ്‌ട്രേലിയ, ഗ്രീസ് ദേശീയ ടീമുകളില്‍ കളിച്ച താരമാണ് ജിയാനൗ. ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമിനുവേണ്ടി വേണ്ടി 12 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടി. ഗ്രീസിനുവേണ്ടി ഒരു തവണ ജഴ്‌സിയണിയാനും സാധിച്ചു.

ഗ്രീസില്‍ ജനിച്ച ജിയാനൗ കുട്ടിക്കാലത്തുതന്നെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ക്കുകയായിരുന്നു. മെല്‍ബണ്‍ വിക്ടോറിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ പന്തുതട്ടിത്തുടങ്ങിയ ജിയാനൗ ഓക്ക്‌ലെഗ് കലമരിയാസിനുവേണ്ടി കളിച്ച് പ്രഫഷണല്‍ ഫുട്‌ബോള്‍ രംഗത്ത് അരങ്ങേറി.

പിന്നീട് ഗ്രീസിലേക്ക് തിരിച്ചുപോയ ജിയാനൗ കവാല, പാവോക്, എത്‌നികോസ്, പാനിയൊനിയോസ്, അസ്‌റ്റെറിസ് ട്രിപ്പോലി തുടങ്ങിയ ഗ്രീക്ക് ക്ലബ്ബുകള്‍ക്ക് വേണ്ടി പന്തുതട്ടി. 2016-ല്‍ ചൈനീസ് ക്ലബ്ബായ ഗ്യാന്‍ഷു സിറ്റി എഫ്.സിയ്ക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്. പിന്നീട് ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മക്കാര്‍ത്തറിലെത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ മക്കാര്‍ത്തറിനുവേണ്ടി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ താരം കണ്ടെത്തി.

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ട ആല്‍വാരോ വാസ്‌ക്വെസിന് പകരമായാണ് ജിയാനൗ വരുന്നത്. ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെയ്ക്കുന്ന ഈ സ്‌ട്രൈക്കര്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. നേരത്തേ രണ്ട് ഇന്ത്യന്‍ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിന് മുന്നോടിയായി ടീമിലെത്തിച്ചിരുന്നു. ഇതോടെ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ താരങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു.

Content Highlights: kerala blasters, blasters new sigining, blasters foreing player, apostolos giannou, isl 2023

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented