Photo: twitter.com/KeralaBlasters
കൊച്ചി: സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗിലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. വരുന്ന സീസണില്‍ താരം മഞ്ഞപ്പടയ്ക്കായി ബൂട്ടുകെട്ടും. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
കഴിഞ്ഞയാഴ്ച സ്ട്രൈക്കര്‍ അപ്പോസ്തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ച ശേഷം സമ്മര്‍ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ താരം കൂടിയാണ് വിക്ടര്‍. ക്ലബ്ബിനൊപ്പം രണ്ട് വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടിയ മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം മൊംഗില്‍ കൂടി ചേരുമ്പോള്‍ അത് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ കരുത്ത് വര്‍ധിപ്പിക്കും.
സ്പാനിഷ് ക്ലബ്ബായ വല്ലാഡോലിഡിനൊപ്പം തന്റെ യൂത്ത് കരിയര്‍ ആരംഭിച്ച 29-കാരനായ വിക്ടര്‍, 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019-ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്സി ഡൈനമോ ടബ്ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്ലീസിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു. സ്പാനിഷ് അണ്ടര്‍-17 ദേശീയ ടീമിനെയും വിക്ടര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയാണ് ആദ്യം വിക്ടറിനെ ഐഎസ്എല്ലിലെത്തിക്കുന്നത്. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു അദ്ദേഹം. 2020 സീസണിന് ശേഷം ഡൈനാമോ ടബ്ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021-ല്‍ ഒഡിഷ എഫ്സിക്കൊപ്പം വീണ്ടും ഐഎസ്എല്ലിലേക്കെത്തി. ഒഡിഷ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
Content Highlights: kerala blasters signed Spanish defender Victor Mongil
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..