Photo: twitter.com/KeralaBlasters
കൊച്ചി: അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ വിദേശതാരത്തെ കൊണ്ടുവന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഓസ്‌ട്രേലിയന്‍ താരമായ ജോഷ്വ സൊറ്റിരിയോയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചത്. ഓസ്‌ട്രേലിയന്‍ ദേശീയ ടീം അംഗമായ ജോഷ്വ ന്യൂകാസില്‍ ജെറ്റ്‌സ് ക്ലബ്ബില്‍ നിന്നാണ് മഞ്ഞപ്പടയിലേക്ക് എത്തുന്നത്.
27 കാരനായ ജോഷ്വ രണ്ട് വര്‍ഷത്തെ കരാറിലാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ഓസ്‌ട്രേലിയ അണ്ടര്‍ 20, അണ്ടര്‍ 23 ടീമുകളില്‍ കളിച്ച താരം ആകെ 13 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടിയിട്ടുണ്ട്. 2013-ല്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച താരം മാര്‍ക്കോണി സ്റ്റാലിയോണ്‍സ്, വെസ്‌റ്റേണ്‍ സിഡ്‌നി വാന്‍ഡെറേഴ്‌സ്, വെല്ലിങ്ടണ്‍ ഫീനിക്‌സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചു.
ന്യൂകാസില്‍ ജെറ്റ്‌സിനുവേണ്ടി 23 മത്സരങ്ങള്‍ കളിച്ച താരം മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടി. അപോസ്തലസ് ജിയാനു അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്നതോടെ, താരത്തിന് പകരക്കാരനായാണ് ജോഷ്വ ടീമിലെത്തിയത്. ഫിഫ ക്ലബ്ബ് ലോകകപ്പിലും എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലും എ ലീഗിലും എഫ്.എഫ്.എ കപ്പിലും കളിച്ച് കഴിവുതെളിയിച്ച താരമാണ് ജോഷ്വ.
Content Highlights: kerala blasters signed australian winger Jaushua Sotirio
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..