കൊച്ചിക്കാര്‍ ആവേശത്തോടെ വരവേറ്റു, പ്രിയപ്പെട്ട റോനിച്ചായനെ


നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ മ്യൂലന്‍സ്റ്റീനെ റെനിച്ചായന് സ്വാഗതം എന്നൊരു ബാനര്‍ ഉയര്‍ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ വരവേറ്റത്.

കൊച്ചി: ഇയാന്‍ ഹ്യൂം മലയാളിക്ക് ഹ്യൂമേട്ടനായിരുന്നു. സ്റ്റീവ് കോപ്പല്‍ കോപ്പലാശാനും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി കോപ്പലിന് പകരമെത്തിയ റനക മ്യൂലന്‍സ്റ്റീനെയും സ്‌നേഹം കൊണ്ടാണ് കൊച്ചിയും കേരളവും വരവേറ്റത്. സ്‌നേഹത്തില്‍ ചാലിച്ച് ഒരു പാതിയ പേരും കൊടുത്തു. റെനിയച്ചായന്‍.

തിങ്കളാഴ്ച നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ മ്യൂലന്‍സ്റ്റീനെ റെനിച്ചായന് സ്വാഗതം എന്നൊരു ബാനര്‍ ഉയര്‍ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ വരവേറ്റത്. ഓറഞ്ച് ആര്‍മിയുടെ നാട്ടില്‍ നിന്നും മഞ്ഞ ആര്‍മിയുടെ നാട്ടിലേയ്ക്ക് സ്വാഗതം എന്നായിരുന്നു ബാനര്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കരുത്തനായ മാനേജര്‍ സര്‍ അലക്‌സ് ഫെര്‍ഗുസന്റെ സഹായിയായിരുന്നു ഡച്ചുകാരനായ മ്യൂലന്‍സ്റ്റീന്‍. മൂന്നര കോടി രൂപയുടെ പ്രതിഫലമാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സൂപ്പര്‍ കോച്ചിനായി നീക്കിവച്ചിരിക്കുന്നത്. യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ അനിതരസാധാരണമായ മിടുക്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ആളാണ് മ്യൂലന്‍സ്റ്റീന്‍.

നേരത്തെ ടീമിന്റെ നെടുന്തൂണായിരുന്നു ഇയാന്‍ ഹ്യൂമും മടങ്ങിയെത്തുന്നതിന്റെ ഇരട്ടി സന്തോഷത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍. കളിക്കാരുടെ ഡ്രാഫ്റ്റില്‍ മലായളി താരം റിനോ ആന്റോയെ സ്വന്തമാക്കാനായതും ആരാധകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented