മഞ്ഞപ്പടയ്ക്ക് വേണ്ടി പന്തുതട്ടാന്‍ ഗ്രീക്ക് ദൈവമെത്തുമോ? സസ്‌പെന്‍സൊരുക്കി കേരള ബ്ലാസ്റ്റേഴ്‌സ്


പുതിയ താരത്തെ മൂന്ന് വ്യത്യസ്ത രീതിയില്‍ ആരാധകര്‍ക്ക് മുന്നില്‍ കൊണ്ടുവരുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് പറയുന്നത്.

പുതിയ താരവുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ട ചിത്രം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. പുതിയ താരങ്ങളെ ടീമിലെത്തിച്ച് എ.ടി.കെ. മോഹന്‍ ബഗാനും എഫ്. സി. ഗോവയുമെല്ലാം പുതിയ സീസണിനായി ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബുകളിലൊന്നായ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ താരങ്ങളെ കൊണ്ടുവരുന്നതില്‍ വലിയ താത്പര്യം കാണിക്കുന്നില്ല.

ഇതുവരെ രണ്ട് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിന് മുന്നോടിയായി ടീമിലെത്തിച്ചത്. ഏതൊക്കെ വിദേശതാരങ്ങളെ കൊണ്ടുവരുമെന്ന കാര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു സൂചനയും നല്‍കിയിട്ടില്ല. ഇക്കാര്യം മുന്‍നിര്‍ത്തി ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ തുരുതുരാ മെസേജുകള്‍ അയയ്ക്കുകയാണ്. വിദേശതാരങ്ങള്‍ എപ്പോള്‍ വരുമെന്നാണ് ഏവരുടെയും ചോദ്യം. അതിനുള്ള ഉത്തരമായി ബ്ലാസ്‌റ്റേഴ്‌സ് രസകരമായ ഒരു പോസ്റ്റ് ഈയിടെ പങ്കുവെച്ചു. ' ക്ഷമ കാണിക്കണം, ലേശം സമയമെടുക്കും' എന്ന തലക്കെട്ടോടെയാണേ് ബ്ലാസ്‌റ്റേഴ്‌സ് വീഡിയോ പുറത്തുവിട്ടത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ''ചില്‍ സാറ ചില്‍' എന്ന രംഗവും വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ ഈ പോസ്റ്റ് ഇട്ടതിന് തൊട്ടുപിന്നാലെ മറ്റൊരു പോസ്റ്റും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായി പങ്കുവെച്ചു. ഗ്രീക്ക് ദൈവവുമായി ബന്ധമുള്ള ഒരു പോസ്റ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പങ്കുവെച്ചത്. പുതിയ വിദേശതാരം ഗ്രീസില്‍ നിന്നായിരിക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. പുതിയ താരത്തെ മൂന്ന് വ്യത്യസ്ത രീതിയില്‍ ആരാധകര്‍ക്ക് മുന്നില്‍ കൊണ്ടുവരുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് പറയുന്നത്. അതില്‍ രണ്ട് തരത്തിലുള്ള വീഡിയോ പുറത്തുവന്നു.

ആദ്യത്തേത്‌ ഗ്രീക്ക് ദൈവവുമായി ബന്ധപ്പെട്ടുള്ളതാണെങ്കില്‍ രണ്ടാമത്തെ വീഡിയോ ബഹുരസമാണ്. പേപ്പറിലെഴുതിയ പേര് പലരോടും വായിക്കാനായി ആവശ്യപ്പെടുന്നു. പക്ഷേ വായിക്കുന്നവരെല്ലാം വലിയൊരു ചിരിയാണ് പുറത്തുവിടുന്നത്. താരത്തിന്റെ പേരാണ് പേപ്പറിലെഴുതിയിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. അത് വായിക്കുമ്പോള്‍ ബീപ് സൗണ്ട് നല്‍കുന്നുമുണ്ട്. എന്തായാലും ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് ഉടന്‍ തന്നെ പുതിയ വിദേശതാരത്തെ ടീമിലെത്തിക്കുമെന്ന കാര്യമുറപ്പായി.

Content Highlights: kerala blasters, kerala blasters new player, new signing for blasters, blasters, isl, kerala blastrs

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented