Photo: ISL
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റോയ് കൃഷ്ണയെ സ്വന്തമാക്കാനൊരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. എ.ടി.കെ മോഹന്‍ ബഗാനില്‍ നിന്ന് പടിയിറങ്ങിയ റോയ് കൃഷ്ണയുമായി നിലവില്‍ ഒരു ടീമും ബന്ധപ്പെട്ടിട്ടില്ല. പ്രതിഫലത്തുകയില്‍ ധാരണയായാല്‍ റോയ് കൃഷ്ണ ബ്ലാസ്‌റ്റേഴ്‌സിലെത്തും.
നിലവില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒരു ക്ലിനിക്കല്‍ ഫിനിഷറുടെ ആവശ്യമുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിന്റെ കുന്തമുനയായിരുന്ന ആല്‍വാരോ വാസ്‌ക്വെസ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു. വാസ്‌ക്വെസിന് പകരമായാണ് റോയ് കൃഷ്ണ ടീമിലെത്തുക.
ഇന്ത്യന്‍ വംശജനായ റോയ് കൃഷ്ണ ഫിജിയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച റെക്കോഡുള്ള താരമാണ് റോയ് കൃഷ്ണ. 2019-2020, 2020-2021 സീസണുകളില്‍ റോയ് കൃഷ്ണയാണ് ഐ.എസ്.എല്ലില്‍ ഏറ്റവുമധികം ഗോളടിച്ചത്. മോഹന്‍ ബഗാന് വേണ്ടി 71 മത്സരങ്ങളില്‍ നിന്നായി 40 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ ഫീനിക്‌സില്‍ നിന്നാണ് താരം ഇന്ത്യയില്‍ എത്തിയത്.
Content Highlights: kerala blasters, roy krishna, kerala blasters transfer policy, indian super league, manjappada
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..