പിഴയും വിലക്കും; അപ്പീല്‍ നല്‍കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്


2 min read
Read later
Print
Share

Photo: twitter.com

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടതിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച അച്ചടക്കനടപടിക്കെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ഇക്കാര്യത്തില്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അപ്പീല്‍ നല്‍കുമെന്നാണ് ടീമുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട ബ്ലാസ്റ്റേഴ്‌സ് ടീമിന് നാല് കോടി രൂപ പിഴയാണ് ഫെഡറേഷന്‍ വിധിച്ചത്. പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. വിഷയത്തില്‍ പൊതുക്ഷമാപണം നടത്താനും ക്ലബ്ബിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷമാപണം നടത്തിയില്ലെങ്കില്‍ ആറ് കോടി രൂപ പിഴയടയ്ക്കണം. വുകോമാനോവിച്ചും പരസ്യമായി മാപ്പുപറയണം. അല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും. ടീമിന്റെ ഡ്രസ്സിങ് റൂമില്‍ വരെ പ്രവേശനവിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിര്‍ദേശം. അച്ചടക്കനടപടി ഒരാഴ്ചക്കുള്ളില്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ച ഫെഡറേഷന്‍ അച്ചടക്കസമിതി, അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം ക്ലബ്ബ് ഇക്കാര്യത്തില്‍ ക്ഷമാപണം നടത്താന്‍ തയ്യാറായേക്കില്ലെന്നാണ് സൂചന. മാപ്പുപറഞ്ഞാല്‍ വിവാദമായ മത്സരത്തില്‍ സ്വീകരിച്ച നിലപാട് പൂര്‍ണമായും തെറ്റാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാകുമെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തുന്നത്. കോച്ചിന്റെയും ടീമിന്റെയും മനോവീര്യം കെടുത്തുന്ന നടപടിയാകും ഇതെന്നും അവര്‍ കണക്കുകൂട്ടുന്നു. ഫെഡറേഷന്റെ നടപടിക്കെതിരേ നല്‍കുന്ന അപ്പീലിന്റെ വിധി വന്നശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സിന് കിട്ടിയിരിക്കുന്ന നിയമോപദേശം.

മാര്‍ച്ച് മൂന്നിന് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഗോള്‍രഹിതമായ 90 മിനിറ്റുകള്‍ക്ക് ശേഷം മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിക്കുന്നു. 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍കീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനില്‍ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറാകും മുന്‍പാണു കിക്കെടുത്തതെന്ന് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു.

Content Highlights: Kerala Blasters likely to appeal against aiff Disciplinary Committee decision

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manchester united

1 min

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി, ന്യൂകാസിലിനെ തകര്‍ത്ത് ആഴ്‌സനല്‍

May 8, 2023


christian atsu

1 min

തുര്‍ക്കി ഭൂകമ്പം, മുന്‍ ചെല്‍സി താരം അട്‌സുവിനെ ജീവനോടെ കണ്ടെത്തി

Feb 7, 2023


zidane

1 min

ഒടുവിലത് സംഭവിക്കുമോ? സിദാന്‍ ബ്രസീല്‍ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്

Dec 27, 2022


Most Commented