ന്ത്യന്‍ സൂപ്പര്‍ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനത്തേക്ക് സ്പാനിഷുകാരന്‍ കിബു വികുനയുടെ വരവ് അപ്രതീക്ഷിതമായിരുന്നു. ഐ ലീഗില്‍ മോഹന്‍ ബഗാനെ ചാമ്പ്യന്‍മാരാക്കിയശേഷം ബ്ലാസ്റ്റേഴ്സിന്റെ ഹോട്ട് സീറ്റിലേക്കെത്തിയ കിബു, ക്ലബ്ബ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസുമായി ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ഭാവികാര്യങ്ങള്‍ പങ്കുവെച്ചു.

അച്ചടക്കമുള്ള ടീം

ആക്രമണ ഫുട്ബോള്‍ കളിക്കുന്ന, വിജയതൃഷ്ണയുള്ള ടീമുണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. കളിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്നതിനൊപ്പം അച്ചടക്കമുള്ള ടീമായി ബ്ലാസ്റ്റേഴ്സിനെ മാറ്റാന്‍ശ്രമിക്കും. എതിരാളികള്‍ക്കുമേല്‍ സമ്മര്‍ദംചെലുത്തുന്ന, അവസരങ്ങളുണ്ടാക്കിയെടുക്കുന്ന ടീമിനെ കാണാം.

ഇന്ത്യന്‍ ഫുട്ബോള്‍

ഇന്ത്യന്‍ ഫുട്ബോള്‍ പ്രതിഭാസമ്പന്നമാണ്. വലിയതോതിലുള്ള പുരോഗതിയുണ്ടാകുന്നുണ്ട്. ക്ലബ്ബുകള്‍ക്ക് മികച്ച അക്കാദമികളുള്ളത് ഗുണകരമാണ്. സമീപകാലത്ത് ഇന്ത്യന്‍ ടീമും മികച്ച രീതിയില്‍ കളിക്കുന്നുണ്ട്.

യുവ കളിക്കാര്‍

യുവ കളിക്കാര്‍ക്ക് അവസരം നല്‍കും. കളിക്കാരെ അറിഞ്ഞ് അതിനനുസരിച്ച് അവസരം നല്‍കാനാകും ശ്രമം.

ആരാധകര്‍

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ടീമിന് വലിയ പിന്തുണ നല്‍കുന്നു. അത് വലിയ ഉത്തരവാദിത്വമുണ്ടാക്കുന്നു. ടീമിനായി ഒത്തൊരുമിച്ചുപ്രവര്‍ത്തിക്കാനാണ് ആഗ്രഹം.

സ്‌പെയിനിലെ ഇഷ്ടതാരം

ആന്ദ്രെ ഇനിയേസ്റ്റയാണ് ഇഷ്ടതാരം. മധ്യനിരയിലെ കളിയും ഭാവനാസമ്പന്നതയുമാണ് ഇനിയേസ്റ്റയെ ഇഷ്ടപ്പെടാന്‍കാരണം. സാവി, സാബി അലോണ്‍സോ എന്നിവര്‍ കളിച്ചിരുന്നത് ക്ലബ്ബിന്റെ സുവര്‍ണകാലഘട്ടമായിരുന്നു.

Content Highlights: Kerala Blasters focus on attacking football says new coach Kibu Vicuna, Indian Football, ISL