ലോപ്പസ്, ചവാരിയ; ബ്ലാസ്റ്റേഴ്‌സില്‍ സസ്‌പെന്‍സ്


പാബ്ലോ ചവാരിയ റാഫ ലോപ്പസ് | Photo: twitter.com

കോഴിക്കോട്: സൂപ്പര്‍ ലീഗ് ഫുട്ബോളിലെ മറ്റു ക്ലബ്ബുകള്‍ വിദേശതാരങ്ങളുടെ വരവ് പ്രഖ്യാപിക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. പ്രതിരോധനിരക്കാരന്‍ മാര്‍ക്കോ ലെസ്‌കോവിച്ചിനെ നിലനിര്‍ത്തിയതൊഴിച്ചാല്‍ വിദേശകളിക്കാരുടെ കാര്യത്തില്‍ ക്ലബ്ബ് മൗനത്തിലാണ്. പറഞ്ഞുകേള്‍ക്കുന്ന വമ്പന്‍പേരുകളും കുറവ്.

കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്ലേമേക്കറായ യുറഗ്വായ് താരം അഡ്രിയന്‍ ലൂണ ക്ലബ്ബില്‍ തുടരുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍, ബാക്കിവരുന്ന നാല് വിദേശതാരങ്ങളുടെ കാര്യത്തില്‍ കാത്തിരിപ്പ് തുടരുന്നു. എ.ടി.കെ. സ്ട്രൈക്കര്‍ റോയ് കൃഷ്ണ വരുമെന്ന അഭ്യൂഹമുയര്‍ന്നെങ്കിലും അത് കെട്ടടങ്ങി. നിലവില്‍ രണ്ടു പേരുകളാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായി കേള്‍ക്കുന്നത്. പോര്‍ച്ചുഗല്‍ സെന്‍ട്രല്‍ ഫോര്‍വേഡ് റാഫ ലോപ്പസും അര്‍ജന്റീന മുന്നേറ്റനിരതാരം പാബ്ലോ ചവാരിയയും.

പോളിഷ് ക്ലബ്ബ് ലെഗിയ വാര്‍ഷവയുടെ താരമാണ് ലോപ്പസ്. 30-കാരനായ താരത്തിന് ഈ വര്‍ഷം ഡിസംബര്‍ 31 വരെ ക്ലബ്ബുമായി കരാറുണ്ട്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ 3.30 കോടി രൂപ വിലയുണ്ട്. 34-കാരനായ പാബ്ലോ ചവാരിയ സ്പാനിഷ് ലാലിഗ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ മലാഗയ്ക്കുവേണ്ടിയാണ് കളിക്കുന്നത്. അടുത്തവര്‍ഷം ജൂണ്‍ 30 വരെ കരാറുണ്ട്. രണ്ടരക്കോടിയാണ് വില.

കഴിഞ്ഞ സീസണില്‍ ടീമില്‍ കളിച്ച അര്‍ജന്റീനാ താരം യോര്‍ഗെ പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെയെത്താനുള്ള സാധ്യതയുണ്ട്. നിലവിലെ ക്ലബ്ബ് അത്ലറ്റിക്കോ പ്ലാറ്റെന്‍സുമായി വരുന്ന ഡിസംബര്‍ 31 വരെ കരാറുണ്ടെങ്കിലും താരത്തിന് കേരള ക്ലബ്ബില്‍ കളിക്കാനുള്ള താത്പര്യം അനുകൂലഘടകമാണ്. നിലവിലുള്ള അഭ്യൂഹങ്ങളില്‍ മുന്നേറ്റനിരതാരങ്ങള്‍ മാത്രമാണുള്ളത്. സെന്‍ട്രല്‍ ഡിഫന്‍ഡര്‍, മധ്യനിരതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

സൂപ്പര്‍ ലീഗ് ക്ലബ്ബുകളില്‍ എ.ടി.കെ. മോഹന്‍ ബഗാന്‍ വിദേശതാരങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കി. ഹ്യൂഗോ ബൗമാസ്, ജോണി കുങ്കോ, കാള്‍ മക്ഹോ എന്നിവരെ നിലനിര്‍ത്തിയ ക്ലബ്ബ് ഫ്ളോറന്റീന്‍ പോഗ്ബ, ബ്രെന്‍ഡന്‍ ഹാമില്‍ എന്നിവരെ ടീമിലെത്തിച്ചു.

എഫ്.സി. ഗോവയാകട്ടെ ഒരു പടികൂടി കടന്ന് ആറുതാരങ്ങളുമായി കരാറിലെത്തി. ബെംഗളൂരു എഫ്.സി., ചെന്നൈയിന്‍ ക്ലബ്ബുകള്‍ക്ക് നാലു വിദേശതാരങ്ങളായി.

Content Highlights: kerala blasters fc transfer rumours

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented