ഇത്തവണ ആശാന്റെ തന്ത്രങ്ങളെന്തെല്ലാം? ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാത്തിരിക്കുന്നു


ഇവാൻ വുകോമാനോവിച്ച് | Photo: twitter.com/KeralaBlasters

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞസീസണിലെ ടീമിലെ യുവതാരങ്ങളെ നിലനിര്‍ത്തിയും മികച്ച വിദേശതാരങ്ങളെ നിലനിര്‍ത്തിയുമാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനിറങ്ങുന്നത്. വിദേശതാരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ടീമില്‍ വലിയ മാറ്റങ്ങളില്ല. മൂന്ന് ഇന്ത്യന്‍ താരങ്ങളെ പുതുതായി എത്തിക്കുകയും ചെയ്തു.

യുക്രൈന്‍ മധ്യനിരതാരം ഇവാന്‍ കലൂഷ്നിയുടെ വരവോടെ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ഫോര്‍മേഷനിലും തന്ത്രങ്ങളിലും വരുത്തുന്ന മാറ്റങ്ങള്‍ എന്തെല്ലാമാകുമെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നു. കഴിഞ്ഞ സീസണില്‍ വുകോമാനോവിച്ച് 4-4-2 ഡബിള്‍ സിക്‌സ് ഫോര്‍മേഷനിലാണ് മുഴുവന്‍ മത്സരങ്ങളിലും ടീമിനെ ഇറക്കിയത്. വിദേശ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ അഭാവമായിരുന്നു ഇതിന് കാരണം. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ജീക്സന്‍ സിങ്, പുടിയ, ആയുഷ് അധികാരി എന്നിവരാണ് കളിച്ചത്. ഇവാന്‍ കലൂഷ്നിയുടെ സാന്നിധ്യം ഇവാന്റെ ഫോര്‍മേഷന്‍ മാറ്റത്തിന് കാരണമാകും. അഡ്രിയന്‍ ലൂണയെ ആക്രമണത്തിനു കൂടുതല്‍ നിയോഗിച്ച് ഇവാനെ മധ്യനിരയില്‍ ഇറക്കാനാവും വുകോമാനോവിച്ചിന്റെ പദ്ധതി. ഇഷ്ട ഫോര്‍മേഷനായ 4-2-3-1 ശൈലിയില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്.



പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരോ വിദേശതാരങ്ങളും മധ്യനിരയില്‍ രണ്ടുപേരുമാകും ഇറങ്ങുക. ബാക്കി പൊസിഷനുകളില്‍ മികച്ച യുവതാരങ്ങള്‍ ടീമിനുണ്ട്. കുറിയ പാസുകളുടെ ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് പ്രീസീസണ്‍ കളിച്ചത്. മുന്നൊരുക്കങ്ങളിലെ മികച്ച ഫലങ്ങളും വിവിധ കോമ്പിനേഷനുകളെ വിജയകരമായി പരീക്ഷിച്ചതും വുകോമാനോവിച്ചിന്റെ ആത്മവിശ്വാസം ഉയര്‍ത്തി.

Content Highlights: kerala blasters, blasters, ivan vukomanovic, manjappada, blasters new team, blasters new squad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented