Photo: twitter.com
ബെംഗളൂരു: കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട മുന്‍ ക്യാപ്റ്റന്‍ ജെസല്‍ കാര്‍നെയ്‌റോ ചിരവൈരികളായ ബെംഗളൂരു എഫ്‌സിയില്‍. ജെസലുമായി ബെംഗളൂരു രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
നേരത്തെ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് സ്‌ക്വാഡില്‍ ജെസലിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്ക് കാരണം പിന്നീട് കളിക്കാനായിരുന്നില്ല. പിന്നാലെ താരം ടീം വിട്ടതായി ക്ലബ്ബ് അറിയിച്ചിരുന്നു. ലെഫ്റ്റ് ബാക്കായ ജെസല്‍, ഇക്കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനെതിരേ വിവാദമായ പ്ലേ ഓഫ് മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സിനായി അവസാനം കളത്തിലിറങ്ങിയത്.
ബ്ലാസ്റ്റേഴ്‌സിന് ജെസലുമായി കരാര്‍ നീട്ടാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും അത് ഒരു വര്‍ഷത്തെ മാത്രം കരാറായതിനാലാണ് താരം ടീം വിടാന്‍ തീരുമാനിച്ചതെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ അറിയിച്ചു. ഗോവ ലീഗില്‍ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ താരമായിരുന്ന ജെസല്‍ 2019-ലാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ആദ്യം ഒരു വര്‍ഷത്തെ കരാറാണ് നല്‍കിയിരുന്നതെങ്കിലും പിന്നീട് ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തതോടെ മൂന്ന് വര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടിനല്‍കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനായി 66 മത്സരങ്ങള്‍ കളിച്ച ജെസല്‍ ആറ് ഗോളുകളും നേടിയിട്ടുണ്ട്.
Content Highlights: Kerala Blasters FC captain Jessel Carneiro moved to arch-rivals Bengaluru FC
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..