Photo: twitter.com/IndSuperLeague
കൊച്ചി: ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ചുമായുള്ള കരാര്‍ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2024 വരെയാണ് പുതിയ കരാര്‍. ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ (ഡൈനാമോ സാഗ്രെബ്) നിന്നാണ് ലെസ്‌കോവിച്ച് ബ്ലാസ്റ്റേഴ്സിലെത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുന്നതിന്റെ ആവേശത്തിലാണ് താനെന്നും ഈ സീസണില്‍ കപ്പ് മാത്രമാണ് ലക്ഷ്യമെന്നും കരാര്‍ നീട്ടിയതിനു പിന്നാലെ
ലെസ്‌കോവിച്ച് പ്രതികരിച്ചു.
2009-ല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച ലെസ്‌കോവിച്ചിന്റെ തുടക്കം എന്‍ കെ ഒസിയെക്കിന്റെ യൂത്ത് ടീമിലൂടെയായിരുന്നു. 2011-ല്‍ സീനിയര്‍ ടീമിനായി അരങ്ങേറി. 56 മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകളും നേടി. ദേശീയ തലത്തില്‍ അണ്ടര്‍ 18 മുതല്‍ അണ്ടര്‍ 21 വരെയുള്ള എല്ലാ യൂത്ത് മത്സരങ്ങളിലും ലെസ്‌കോവിച്ച് രാജ്യത്തിനായി കളിച്ചിട്ടുണ്ട്.
Content Highlights: Kerala Blasters extend contract with Croatian defender Marco Leskovic
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..