Photo: twitter.com|KeralaBlasters
കൊച്ചി: പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട നേവിയെ കീഴടക്കിയത്. കൊച്ചി പനമ്പിള്ളി ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം നടന്നത്.
ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ചെഞ്ചോ ഗൈല്‍ട്‌ഷെനും സൂപ്പര്‍താരം ആല്‍വാരോ വാസ്‌ക്വെസും സ്‌കോര്‍ ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ വാസ്‌ക്വെസിന് സാധിച്ചു.
10-ാം മിനിറ്റിൽ ചെഞ്ചോയാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആദ്യഗോള്‍ നേടിയത്. ബോക്‌സിന് പുറത്തുനിന്ന് പാസ് സ്വീകരിച്ച ചിഞ്ചോ നേവി പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് മനോഹരമായി പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് 1-0 ന് മുന്നിലെത്തി.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് കളി നിയന്ത്രിച്ചത്. പക്ഷേ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ടീം പരാജയപ്പെട്ടു. എന്നാല്‍ 88-ാം മിനിറ്റിൽ ലക്ഷ്യം കണ്ട് വാസ്‌ക്വെസ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍നേട്ടം പൂര്‍ത്തിയാക്കി.
Content Highlights: Kerala Blasters celebrates 2-0 victory over Indian Navy
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..