കൊച്ചി: പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട നേവിയെ കീഴടക്കിയത്. കൊച്ചി പനമ്പിള്ളി ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം നടന്നത്. 

ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ചെഞ്ചോ ഗൈല്‍ട്‌ഷെനും സൂപ്പര്‍താരം ആല്‍വാരോ വാസ്‌ക്വെസും സ്‌കോര്‍ ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ വാസ്‌ക്വെസിന് സാധിച്ചു. 

10-ാം മിനിറ്റിൽ ചെഞ്ചോയാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആദ്യഗോള്‍ നേടിയത്. ബോക്‌സിന് പുറത്തുനിന്ന് പാസ് സ്വീകരിച്ച ചിഞ്ചോ നേവി പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് മനോഹരമായി പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് 1-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് കളി നിയന്ത്രിച്ചത്. പക്ഷേ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ടീം പരാജയപ്പെട്ടു. എന്നാല്‍ 88-ാം മിനിറ്റിൽ ലക്ഷ്യം കണ്ട് വാസ്‌ക്വെസ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍നേട്ടം പൂര്‍ത്തിയാക്കി. 

Content Highlights: Kerala Blasters celebrates  2-0 victory over Indian Navy