ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുത്തന്‍ താരോദയം കെലെച്ചി ഇഹിയനാച്ചോയുമായുള്ള കരാര്‍ 2024 വരെ നീട്ടി ലെസ്റ്റര്‍ സിറ്റി. 

24 കാരനായ ഇഹിയനാച്ചോ ലെസ്റ്ററിനായി കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളാണ് നേടിയത്. മാത്രമല്ല മാര്‍ച്ച് മാസത്തിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും ഇഹിയനാച്ചോ സ്വന്തമാക്കിയിരുന്നു.

നൈജീരിയക്കാരനായ താരം 2017 ഓഗസ്റ്റിലാണ് ലെസ്റ്റര്‍ ക്ലബ്ബിലെത്തുന്നത്. പക്ഷേ മറ്റ് താരങ്ങളുടെ നിഴലില്‍ ഒതുങ്ങാനായിരുന്നു ഇഹിയനാച്ചോയുടെ വിധി. ഇതുവരെ ടീമിനായി 32 ഗോളുകളാണ് താരം നേടിയത്. അതില്‍ 12 ഗോളുകളും ഈ സീസണിലാണ് പിറന്നത്.

2018 ഫിഫ ലോകകപ്പില്‍ നൈജീരിയയ്ക്കായി കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചിരുന്നു. ഈ സീസണില്‍ ലെസ്റ്ററിനായി മിന്നു ഫോമിലാണ് താരം കളിക്കുന്നത്. 

Content Highlights: Kelechi Iheanacho extends contract with Leicester City until 2024