2022-ലെ യുവേഫയുടെ ഏറ്റവും മികച്ച താരമായി ബെന്‍സേമ, ആന്‍സലോട്ടി പരിശീലകന്‍


മികച്ച വനിതാതാരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലെക്‌സിയ പ്യൂട്ടെല്ലാസ് തിരഞ്ഞെടുക്കപ്പെട്ടു.

Photo: AFP

നിയോണ്‍: യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയുടെ 2022-ലെ ഏറ്റവും മികച്ച പുരുഷതാരമായി റയല്‍ മഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സേമ. കഴിഞ്ഞ സീസണില്‍ റയലിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ് ബെന്‍സേമയെ മികച്ച താരമായി തിരഞ്ഞെടുത്തത്.

റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടവും ലാ ലിഗ കിരീടവും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബെന്‍സേമ റയലിന്റെ തന്നെ തിബോ കുര്‍ട്വ, മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രുയിനെ എന്നിവരെ ഫൈനല്‍ റൗണ്ടില്‍ മറികടന്നാണ് പുരസ്‌കാര വിജയിയായത്. കഴിഞ്ഞ തവണ ചെല്‍സിയുടെ ജോര്‍ജീന്യോയായിരുന്നു അവാര്‍ഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ 12 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളാണ് ബെന്‍സേമ അടിച്ചുകൂട്ടിയത്. ഒരു അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ഈ പുരസ്‌കാര നേട്ടത്തോടെ 2022-ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ബെന്‍സേമയ്ക്ക് ലഭിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായി. ഒക്ടോബറിലാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

മികച്ച പരിശീലകനായി റയലിന്റെ തന്നെ കാര്‍ലോ ആന്‍സലോട്ടിയെ തിരഞ്ഞെടുത്തു. റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടവും ലാ ലിഗ കിരീടവും നേടിക്കൊടുത്തതിന്റെ ബലത്തിലാണ് ആന്‍സലോട്ടി മികച്ച പരിശീലകനായി മാറിയത്.

മികച്ച വനിതാതാരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലെക്‌സിയ പ്യൂട്ടെല്ലാസ് തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്യൂട്ടെല്ലാസ് പുരസ്‌കാരം നേടുന്നത്. ആഴ്‌സനലിന്റെ ഇംഗ്ലീഷ് താരം ബേത്ത് മിയഡിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് പ്യൂട്ടെല്ലാസ് മികച്ച വനിതാതാരമായി മാറിയത്. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരം സ്‌പെയിനിന്റെ സാറിന വിയേഗ്മാന്‍ സ്വന്തമാക്കി.

Content Highlights: uefa awards 2022, uefa best player of 2022, karim benzema, best player 2022, best coach 2022, uefa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented