Photo: twitter.com/FabrizioRomano
റിയാദ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിട്ട ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ സൗദി ക്ലബ്ബ് അല്‍-ഇത്തിഹാദുമായി കരാര്‍ ഒപ്പിട്ടു. റയല്‍ വിട്ട താരം സൗദി ലീഗിലേക്ക് പോകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശസ്ത കായിക മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
കരാറിലെ പ്രധാന കാര്യങ്ങളില്‍ താരവും ക്ലബ്ബും തമ്മില്‍ ധാരണയിലെത്തിയതായും 2025 വരെയാകും ക്ലബ്ബുമായുള്ള ബെന്‍സിമയുടെ കരാറെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബെന്‍സിമയ്ക്ക് മുന്നില്‍ നേരത്തെ തന്നെ ക്ലബ്ബ് വമ്പന്‍ ഓഫര്‍ വെച്ചിരുന്നു. ഒരു സീസണില്‍ 200 ദശലക്ഷം യൂറോ, എകദേശം 882 കോടി രൂപയാണ് ക്ലബ്ബ് താരത്തിന് വാഗ്ദാനം ചെയ്തിരുന്നത്.
സൗദി പ്രോ ലീഗിലെ ഇത്തവണത്തെ ചാമ്പ്യന്‍മാരാണ് അല്‍-ഇത്തിഹാദ്. ഇതോടെ സൗദി ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ - ബെന്‍സിമ പോരിന് കളമൊരുങ്ങി. ലീഗില്‍ അല്‍ നസ്‌റിന്റെ താരമാണ് ക്രിസ്റ്റ്യാനോ.
ബാലണ്‍ദ്യോര്‍ ജേതാവുകൂടിയായ ബെന്‍സിമ നീണ്ട 14 വര്‍ഷത്തിനുശേഷമാണ് റയല്‍ വിട്ടത്. 2009-ല്‍ ഒളിമ്പിക് ലിയോണില്‍നിന്ന് റയലിലെത്തിയ ബെന്‍സിമ ക്ലബ്ബിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാലിഗ കിരീടങ്ങളും സ്വന്തമാക്കി. മഡ്രിഡിനൊപ്പം 25 പ്രധാന ട്രോഫികള്‍ നേടിയെന്ന റെക്കോഡും താരത്തിന്റെ പേരിലാണ്.
Content Highlights: Karim Benzema to sign with Saudi side Al-Ittihad on a two-year deal
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..