റൗളിനെ മറികടന്ന് ബെന്‍സേമ, ഇനി മുന്നിലുള്ളത് റൊണാള്‍ഡോ മാത്രം


ഫ്രാങ്ക്ഫര്‍ട്ടിനെതിരേ ഗോളടിച്ചതോടെ ബെന്‍സേമയുടെ ഗോള്‍നേട്ടം 324 ആയി ഉയര്‍ന്നു

Photo: AP

മഡ്രിഡ്: റയല്‍ മഡ്രിഡിന്റെ കുപ്പായത്തില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി സൂപ്പര്‍ താരം കരിം ബെന്‍സേമ. റയലിനുവേണ്ടി ഏറ്റവുമധികം ഗോള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡാണ് ബെന്‍സേമ സ്വന്തമാക്കിയത്. യുവേഫ സൂപ്പര്‍ കപ്പില്‍ എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെതിരായ ഫൈനലില്‍ ഗോളടിച്ചതോടെയാണ് താരം റെക്കോഡ് നേടിയത്.

റയലിന്റെ ഇതിഹാസതാരമായ റൗള്‍ ഗോണ്‍സാലസിനെ മറികടന്നാണ് ബെന്‍സേമ രണ്ടാമതെത്തിയത്. ഫ്രാങ്ക്ഫര്‍ട്ടിനെതിരേ ഗോളടിച്ചതോടെ ബെന്‍സേമയുടെ ഗോള്‍നേട്ടം 324 ആയി ഉയര്‍ന്നു. റൗളിന്റെ അക്കൗണ്ടില്‍ 323 ഗോളുകളാണുള്ളത്.

റയലിന്റെ എക്കാലത്തെയും മികച്ച ടോപ്‌സ്‌കോറര്‍ക്കുള്ള റെക്കോഡ് ഇപ്പോഴും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കൈയ്യില്‍ ഭദ്രമാണ്. 450 ഗോളുകളാണ് റൊണാള്‍ഡോ റയലിനായി അടിച്ചുകൂട്ടിയത്. ഒന്‍പത് വര്‍ഷം താരം ടീമിനൊപ്പം നിന്നു.

റൊണാള്‍ഡോയുടെ റെക്കോഡ് തകര്‍ക്കാന്‍ ബെന്‍സേമയ്ക്ക് ഇിയും നൂറിലധികം ഗോളുകള്‍ നേടണം. അത് പ്രായോഗികമായിരിക്കില്ല. കാരണം ബെന്‍സേമയ്ക്ക് ഇപ്പോള്‍ തന്നെ 34 വയസ്സുണ്ട്. ബെന്‍സേമയുടെയും ഡേവിഡ് അലാബയുടെയും ഗോളുകളുടെ ബലത്തില്‍ റയല്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ വിജയം നേടി കിരീടം സ്വന്തമാക്കി.

Content Highlights: karim benzema, cristiano ronaldo, real madrid, real madrid all time top scorer, football, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented