ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഗ്യൂറോയുടെ റെക്കോഡ് മറികടന്ന് ഹാരി കെയ്ന്‍


മാഞ്ചെസ്റ്റര്‍ സിറ്റിയുടെ താരമായിരുന്ന സെര്‍ജിയോ അഗ്യൂറോയുടെ റെക്കോഡ് കെയ്ന്‍ മറികടന്നു

Photo: AFP

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ടോട്ടനത്തിന്റെ ഹാരി കെയ്ന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോഡാണ് ഹാരി കെയ്ന്‍ സ്വന്തമാക്കിയത്.

മാഞ്ചെസ്റ്റര്‍ സിറ്റിയുടെ താരമായിരുന്ന സെര്‍ജിയോ അഗ്യൂറോയുടെ റെക്കോഡ് കെയ്ന്‍ മറികടന്നു. വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ഗോളടിച്ചതോടെയാണ് കെയ്ന്‍ റെക്കോഡ് മറികടന്നത്. മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് വേണ്ടി അഗ്യൂറോ 184 ഗോളുകളാണ് അടിച്ചുകൂട്ടിയത് . എന്നാല്‍ വോള്‍വ്‌സിനെതിരേ ലക്ഷ്യം കണ്ടതോടെ കെയ്‌നിന്റെ അക്കൗണ്ടില്‍ 185 ഗോളുകളായി. ഇതോടെ റെക്കോഡ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകന്‍ സ്വന്തമാക്കി. 183 ഗോളുകളുള്ള വെയ്ന്‍ റൂണിയാണ് പട്ടികയില്‍ മൂന്നാമത്.

മറ്റ് മത്സരങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ടോട്ടനത്തിനുവേണ്ടി കെയ്ന്‍ നേടുന്ന 250-ാം ഗോള്‍ കൂടിയാണിത്. 16 ഗോളുകള്‍ നേടിയാല്‍ ടോട്ടനത്തിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായി കെയ്‌നിന് മാറാം. നിലവില്‍ 266 ഗോളുകളുമായി ജിമ്മി ഗ്രീവ്‌സാണ് പട്ടികയില്‍ ഒന്നാമത്.

പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ കെയ്ന്‍ അഗ്യൂറോയെ മറികടന്ന് നാലാമതെത്തി. 260 ഗോളുകളുമായി അലന്‍ ഷിയററാണ് പട്ടികയില്‍ ഒന്നാമത്. 208 ഗോളുകളുള്ള വെയ്ന്‍ റൂണി രണ്ടാമതും 187 ഗോളുകളുള്ള ആന്‍ഡ്രൂ കോള്‍ മൂന്നാമതുമാണ്.

Content Highlights: harry kane, tottenham, english premier league, epl top scorer, football news, kane new record, epl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented